LATEST

6/recent/ticker-posts

Header Ads Widget

പ്രണയനൈരാശ്യം ഒടുവിൽ കൊലപാതകത്തിൽ; റിസോർട്ട് റിസപ്ഷനിസ്റ്റായ യുവതിയെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയിൽ


പത്തനംതിട്ട: കോഴഞ്ചേരിയിൽ പ്രണയനൈരാശ്യത്തെ തുടർന്ന് യുവതിയെ കുത്തിക്കൊന്നു. റിസോർട്ടിലെ റിസപ്ഷനിസ്റ്റ് ആയി ജോലി ചെയ്തുവന്നിരുന്ന കുളത്തൂപ്പുഴ സ്വദേശിനി ദിൻഷ (20) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്തായ കീഴൂകര സ്വദേശി ജിത്തുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് കാരെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് അധികൃതർ അറിയിച്ചു.

Post a Comment

0 Comments