കൊണ്ടോട്ടി നീറാട് തോട്ടിൽ നാലുവയസുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. നെടിയിരുപ്പ് മേലേപറമ്പ് കണ്ണപ്പത്തൊടി ഹമീദ്-നദീറ ദമ്പതികളുടെ മകൻ ആദം അയ്മനാണ് മരിച്ചത്.
തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെയാണ് കുട്ടി അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണത്. ഉടൻ തന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടിയുടെ മൃതദേഹം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
സംഭവത്തിൽ പ്രദേശത്ത് ദുഃഖം നിറഞ്ഞ അന്തരീക്ഷമാണ്.
#kondotty



0 Comments