LATEST

6/recent/ticker-posts

Header Ads Widget

ജാഗ്രത..! ജലനിരപ്പ് ഉയരുന്നു; നെയ്യാർ, അരുവിക്കര, മംഗലം ഡാമുകളുടെ ഷട്ടറുകൾ തുറന്നു

 


 സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ഡാമുകളുടെ ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിത്തുടങ്ങി. തിരുവനന്തപുരം നെയ്യാർ, അരുവിക്കര ഡാമുകളും പാലക്കാട്ടെ മംഗലം ഡാമുമാണ് തുറന്നത്. നെയ്യാർ ഡാമിലെ ജലനിരപ്പ് മൂന്നാമത്തെ മുന്നറിയിപ്പ് നില പിന്നിട്ടതിനെ തുടർന്ന് ഡാമിന്റെ നാല് ഷട്ടറുകളും രാവിലെ 7.30-ഓടെ 20 സെന്റിമീറ്റർ വീതം (ആകെ 80 സെന്റിമീറ്റർ) ഉയർത്തി.


 അരുവിക്കര ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതിനാൽ ഡാമിന്റെ 2 മുതൽ 5 വരെയുള്ള ഷട്ടറുകൾ രാവിലെ 6.30-ഓടെ 40 സെന്റിമീറ്റർ വീതം (ആകെ 200 സെന്റിമീറ്റർ) ഉയർത്തിയിട്ടുണ്ട്. ഡാമുകളുടെ സമീപ പ്രദേശങ്ങളിലും നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ കർശന ജാഗ്രത പുലർത്തണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു. ഇതിനുപുറമെ, പാലക്കാട് ജില്ലയിൽ മഴ കനത്തതിനെ തുടർന്ന് മംഗലം ഡാമിന്റെ ഷട്ടറുകളും തുറക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായതിനെ തുടർന്നാണ് ഈ നടപി. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ഡാമുകളുടെ താഴെത്തട്ടിലുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതരായിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

Post a Comment

0 Comments