LATEST

6/recent/ticker-posts

Header Ads Widget

കണ്ണൂരിൽ യുവതിയുടെ നഗ്ന ചിത്രം പകർത്തിയ സംഭവം; എസ്എഫ്ഐ നേതാവിനെ പുറത്താക്കി

 


തളിപ്പറമ്പ: കണ്ണൂർ ശ്രീകണ്ഠ‌ാപുരത്ത് യുവതിയുടെ നഗ്‌ന ചിത്രം പകർത്തിയ സംഭവത്തിൽ എസ്എഫ്ഐ നേതാവിനെതിരെ നടപടി. ചിത്രം പകർത്തിയ ചുഴലി സ്വദേശി നവനീതിനെ പാർട്ടി അംഗത്വത്തിൽ നിന്നും എസ്എഫ്ഐ ഭാരവാഹിത്വത്തിൽ നിന്നും പുറത്താക്കി.

നവനീതിനെതിരായ നടപടി 22ന് തന്നെ സ്വീകരിച്ചതായി സിപിഎം അറിയിച്ചു. തെറ്റായ നടപടികൾ പാർട്ടിയും സമൂഹവും അംഗീകരിക്കില്ലെന്നും സിപിഎം പറഞ്ഞു.


യുവതിയുടെ കുടുംബത്തിൻ്റെ പരാതിയിൽ നവനീതിനെതിരെ ശ്രീകണ്‌ഠാപുരം പൊലീസ് കേസെടുത്തിരുന്നു. എന്നാൽ നിസാര വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്ന് യുവതി ആരോപിച്ചു. ശ്രീകണ്ഠാപുരം പൊലീസ് പരാതി ഗൗരവത്തിലെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി ആഭ്യന്തരമന്ത്രിയെയും സമീപിച്ചിരുന്നു.

ആഗസ്റ്റ് 20നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കുളിക്കുന്നതിനിടെയാണ് പ്രതി യുവതിയുടെ നഗ്‌ന ദൃശ്യങ്ങൾ പകർത്തിയത്. മൊബൈലിന്റെ ഫ്ലാഷ് തനിയെ ഓണായതോടെ യുവതി ഫോൺ കാണുകയും ബഹളം വെക്കുകയുമായിരുന്നു.

Post a Comment

0 Comments