LATEST

6/recent/ticker-posts

Header Ads Widget

ഹൈദരാബാദിൽ എഐഎംഐഎം ഏരിയ പ്രസിഡന്റിനെ കുത്തിക്കൊലപ്പെടുത്തി

 


ഹൈദരാബാദ്: മജ്‌ലിസെ ഇത്തിഹാദുൽ മുസ്ല‌ിമീൻ (എഐഎംഐഎം) ഏരിയ പ്രസിഡന്റിനെ അജ്ഞാതസംഘം കുത്തിക്കൊലപ്പെടുത്തി.

എഐഎംഐഎം വട്ടേപ്പള്ളി ഏരിയ പ്രസിഡന്റ് മെഹ്ബൂബ് അലിയാണ്(60) കൊല്ലപ്പെട്ടത്. ഞായറാഴ്‌ച രാത്രി പത്ത് മണിയോടെ വട്ടേപ്പള്ളിയിലെ ഗുണ്ടൽ ഷാ ബാബാ ദർഗയ്ക്ക് സമീപത്തുവെച്ചായിരുന്നു ആക്രമണം.


അഞ്ചു മുതൽ ആറു പേരടങ്ങുന്ന സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. മാരകമായി പരിക്കേറ്റ മെഹ്ബൂബ് അലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, പ്രതികളെ പിടികൂടാനായി പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും ദൃക്സാക്ഷികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.


കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.


സംഭവത്തിന് പിന്നിൽ രാഷ്ട്രീയ വിരോധമാണോ എന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഹൈദരാബാദിൽ ഈ മാസം മാത്രം നടക്കുന്ന ആറാമത്തെ കൊലപാതകമാണിത്. തുടർച്ചയായുണ്ടാകുന്ന അക്രമ സംഭവങ്ങൾ പ്രദേശത്ത് ക്രമസമാധാന നിലയെക്കുറിച്ചുള്ള ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

Post a Comment

0 Comments