കോഴിക്കോട് | നഗരത്തിലെ സ്ഥിരം മയക്കുമരുന്ന് അടിമകളും പിടിച്ചു പറി സംഘത്തിലെ അഗങ്ങളുമായ സംഘം പോലീസുകാരനെ സിറിഞ്ച് ഉപയോഗിച്ചു കുത്തി. മാനാഞ്ചിറ സ്‌ക്വയറില്‍ നിന്ന് ആള്‍ക്കൂട്ടത്തിലേക്ക് ഓടി മറഞ്ഞ കുറ്റവാളികളെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പോലീസ് പിടികൂടി. ശനിയാഴ്ചയാണ് മാനാഞ്ചിറ സ്‌ക്വയറില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെയാണ് പ്രതികള്‍ സിറിഞ്ച് ഉപയോഗിച്ച് കുത്തുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തത്.
കോഴിക്കോട് പൂളക്കടവ് സ്വദേശി പുതിയോടത്ത് വീട്ടില്‍ ബെന്നി ലോയ്ഡ് (48), പരപ്പില്‍ സ്വദേശി ദുക്കിര്‍ മന്‍സിലില്‍ രജാദ് (38), രാമനാട്ടുകര സ്വദേശി തട്ടായതാഴത്ത് പറമ്പ് വീട്ടില്‍ നന്ദകുമാര്‍ (25), ചാലപ്പുറം കോട്ടപ്പറമ്പ് സ്വദേശി കോയിക്കല്‍ പറമ്പ് വീട്ടില്‍ അദ്‌നുല്‍ ഷാഹിം (22) എന്നീ പ്രതികളെയാണ് ടൗണ്‍ പോലീസും സിറ്റി ക്രൈം സ്‌ക്വേഡും ചേര്‍ന്ന് പിടികൂടിയത്.



0 Comments