മലപ്പുറം | ജില്ലയിൽ ക്ഷയ രോഗ മുക്ത പഞ്ചായത്ത് ബ്രോൺസ് അവാർഡ് സ്വന്തമാക്കി അബ്ദുറഹിമാൻ നഗർ ഗ്രാമ പഞ്ചായത്ത്.
ക്ഷയരോഗ നിർമ്മാർജ്ജന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ചതിനെ തുടർന്ന് 'ക്ഷയരോഗ മുക്ത പഞ്ചായത്ത്' ആയി തിരഞ്ഞെടുക്കപ്പെട്ട അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്തിന് പുരസ്കാരം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെഎം ഷാജി നിലവിലെ ഭരണ സമിതിക്കും മുൻ ഭരണ സമിതി ക്കും സമ്മാനിച്ചു.
പൊതുജന ആരോഗ്യമേഖലയിൽ ഗ്രാമപഞ്ചായത്തും പ്രാഥമിക ആരോഗ്യ കേന്ദ്രവും ആശാ പ്രവർത്തകരും ചേർന്ന് നടത്തിയ മാതൃകാപരമായ പ്രതിരോധ-പ്രവർത്തനങ്ങൾക്കാണ് ഈ അംഗീകാരം ലഭിച്ചത്.
ചടങ്ങിൽ വെച്ച് മഹാത്മാഗാന്ധിയുടെ പ്രതിമയും പ്രശസ്തിപത്രവും ഉൾപ്പെടുന്ന പുരസ്കാരം ഗ്രാമപഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും ചേർന്ന് ഏറ്റുവാങ്ങി.
ക്ഷയരോഗത്തെ ഗ്രാമത്തിൽ നിന്ന് പൂർണ്ണമായും തുടച്ചുനീക്കുന്നതിനായി നടത്തിയ നിരന്തര പരിശോധനകൾ, കൃത്യമായ ചികിത്സാ ഉറപ്പാക്കൽ, ബോധവൽക്കരണ പരിപാടികൾ എന്നിവയാണ് ഈ നേട്ടത്തിന് ആധാരം. പഞ്ചായത്ത് പരിധിയിലെ ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങി സാമൂഹിക രംഗത്തെ നിരവധി വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.
നാടിന്റെ മുഴുവൻ സഹകരണത്തോടെ മാത്രമാണ് ഇത്തരമൊരു നേട്ടം കൈവരിക്കാൻ കഴിഞ്ഞതെന്നും, വരും നാളുകളിലും ഈ മികവ് നിലനിർത്താൻ പ്രതിജ്ഞാബദ്ധരാണെന്നും പഞ്ചായത്ത് ഭരണ സമിതി അറിയിച്ചു.



0 Comments