LATEST

6/recent/ticker-posts

Header Ads Widget

16കാരി സ്ലീപ്പർ ബസിൽ കൂട്ടബലാത്സംഗത്തി നിരയായി; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

 



ന്യൂഡൽഹി: ഡൽഹിയിൽ 16കാരി സ്ലീപ്പർ ബസിൽ കൂട്ട ബലാത്സംഗത്തിനിരയായി. ഉത്തർപ്രദേശ് മൈൻപുരി സ്വദേശിനിയായ പ്ലസ് വൺ വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്.


സംഭവത്തിൽ ബസ് കണ്ടക്‌ടറെയും ഡ്രൈവറെയും പോലീസ് അറസ്റ്റ് ചെയ്തു. ബസ് പിടിച്ചെടുത്തുത്തിട്ടുണ്ട്. പീഡനത്തിനുശേഷം പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിച്ചെന്നും പോലീസ് പറയുന്നു.


പെൺകുട്ടി ബന്ധുവിൻ്റെ വീട്ടിലേക്ക് പോകുന്നതിനിടെ ശക്തമായ മഴ കാരണം വഴിതെറ്റി ഗ്രേറ്റർ നോയിഡയിലെ പാരി ചൗക്കിൽ എത്തുകയായിരുന്നു. യാത്രയ്ക്കായി സഹായം ചോദിച്ച് റോഡിലുണ്ടായിരുന്ന ഒഴിഞ്ഞ സ്വകാര്യ സ്ലീപ്പർ ബസിൽ കയറിയ പെൺകുട്ടിയെ ഡ്രൈവറും കണ്ടക്‌ടറും ചേർന്ന് ബസിനുള്ളിൽ വെച്ച് പീഡനത്തിനിരയാക്കുകയായിരുന്നു.


സംഭവത്തിനുശേഷം ഏകദേശം 47 കിലോമീറ്റർ അകലെയുള്ള ഡൽഹി കാശ്‌മീരി ഗേറ്റ് ബസ് ടെർമിനലിന് സമീപം പെൺകുട്ടിയെ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു.


പെൺകുട്ടിയുടെ മെഴിയെടുത്ത കാശ്മീരി ഗേറ്റ് പോലീസ് പ്രതികളായ ഡ്രൈവർ കുൽദീപ്, കണ്ടക്ടർ സന്ദീപ് എന്നിവരെ തിമാപൂരിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

Post a Comment

0 Comments