LATEST

6/recent/ticker-posts

Header Ads Widget

‘ഇഡിയറ്റ്’ പരാമർശത്തിൽ ബഹളം; താൻ ആരേയും വിഡ്ഢി എന്ന് വിളിച്ചില്ല, വിദ്യാഭ്യാസം നിയന്ത്രിച്ചത് RSS:രാഹുൽ ഗാന്ധി

 



ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയിലെ ചർച്ചയിൽ ഭരണ-പ്രതിപക്ഷ ബഹളത്തിൽ മുങ്ങി ലോക്സഭ. ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രതിഷേധത്തെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രശംസിച്ചു. യുവജനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധങ്ങൾ രാജ്യത്തെ യുവാക്കളുടെ വികാരങ്ങളുടെ ആഴത്തിലുള്ള പ്രകടനമാണെന്നും, കേവലം ദേഷ്യമോ അക്രമമോ വിദ്വേഷമോ അല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

അവരുടെ പ്രതിഷേധങ്ങൾ തനിക്ക് ആവേശവും ആത്മവിശ്വാസവും നൽകുന്നതാണ്. ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ ഇന്ത്യൻ യുവതയുടെ പ്രകടനത്തെ ബഹുമാനിക്കണം. സമരങ്ങളെക്കുറിച്ച് തങ്ങളുടെ മക്കളോട് സംസാരിച്ചാൽ, പ്രതിഷേധിക്കുന്ന യുവാക്കളോട് അവർക്ക് സഹാനുഭൂതിയുണ്ടെന്ന് ബിജെപി നേതാക്കൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞേക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.


വിഡ്ഢികൾ യുവജനതയെ കേൾക്കുന്നില്ലെന്ന രാഹുലിന്റെ പരാമർശത്തിൽ ഭരണപക്ഷം ശക്തമായി പ്രതിഷേധിച്ചു. വിഡ്ഢികൾ തങ്ങളെ കേൾക്കുന്നില്ലെന്ന വിദ്യാർത്ഥിയുടെ അഭിപ്രായത്തെ രാഹുൽ സഭയിൽ പരാമർശിച്ചതാണ് ബഹളത്തിന് വഴിവെച്ചത്. എന്നാൽ താൻ ആരേയും വീഡ്ഢിയെന്ന് വിളിച്ചിട്ടില്ലെന്നും വിദ്യാർത്ഥികളുടെ വികാരത്തെയാണ് പങ്കുവെച്ചതെന്നും രാഹുൽ ഗാന്ധി വിശദീകരിച്ചു.


പാർലമെന്റിലെ മറ്റൊരു അംഗത്തിനെതിരെ പ്രയോഗിച്ചാൽ മാത്രമെ അത് അൺപാർലമെൻ്ററി ആവുകയുള്ളൂ. ആർക്കെതിരെയും താൻ ആ വാക്ക് ഉപയോഗിച്ചിട്ടില്ല. ബിജെപിക്ക് സംസാരിക്കണമെങ്കിൽ താൻ വായ അടച്ച് ഇരിക്കാം എന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Post a Comment

0 Comments