LATEST

6/recent/ticker-posts

Header Ads Widget

ജോലിക്കുപോകുന്ന തിനിടെ കാട്ടുപോത്ത് ആക്രമിച്ചു; വയോധികന് ദാരുണാന്ത്യം

 



കൊല്ലം: കാട്ടുപോത്ത് ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. കുളത്തൂപ്പുഴ സ്വദേശി ബഷീർ (68) ആണ് മരിച്ചത്. വ്യാഴാഴ്ച‌ പുലർച്ചെ 5.30-ന് ആയിരുന്നു ആക്രമണം.

ചുമട്ടു തൊഴിലാളിയായ ബഷീർ പുലർച്ചെ ജോലിക്കായി പോകുമ്പോഴാണ് സംഭവം. വീട്ടിൽനിന്ന് കുളത്തൂപ്പുഴ ജങ്ഷനിലേക്ക് നടന്നു വരുന്നവഴി കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ജനവാസമേഖലയിൽ കാട്ടുപോത്ത് ഇറങ്ങിയതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്.

Post a Comment

0 Comments