LATEST

6/recent/ticker-posts

Header Ads Widget

ആരാധകരേ... വരുന്നു... 'ഇന്ത്യ- ബ്രസീൽ' ഫുട്ബോൾ പോരാട്ടം!



കൊൽക്കത്ത: ആരാധകർക്കായി ഒരു അപൂർവ പോരാട്ടം അണിയറയിൽ ഒരുങ്ങുന്നു. അഞ്ച് തവണ ലോക ചാംപ്യൻമാരായ ബ്രസീൽ ഒക്ടോബർ 3ന് കൊൽക്കത്തയിൽ വച്ച് ഇന്ത്യൻ ദേശീയ ടീമുമായി സൗഹൃമത്സരം കളിക്കാൻ ബ്രസീൽ. 


ഈ വർഷം ഒക്ടോബറിൽ ബ്രസീൽ ടീം സൗഹൃദമത്സരം കളിക്കുമെന്ന് ഇരുരാജ്യങ്ങളിലെയും ഫുട്‌ബോൾ ഫെഡറേഷനുകൾ ഔദ്യോഗികമായി അറിയിച്ചു. കൊൽക്കത്തയിൽവെച്ചാണ് മത്സരം നടക്കുക.


ഒക്ടോബർ മൂന്നിനാണ് മത്സരം നടക്കുക. ചരിത്രത്താളുകളിൽ എഴുതിവെക്കപ്പെടുന്ന ദിനമായിരിക്കും ഇതെന്ന് എഐഎഫ്എഫ് സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ബ്രസീൽ ടീം കളിക്കുമെന്ന് ബ്രസീൽ ഫുട്‌ബോൾ ഫെഡറേഷനും അറിയിച്ചു. ഓസ്‌ട്രേലിയയിലെ സൗഹൃദമത്സരങ്ങൾക്ക് ശേഷമായിരിക്കും ബ്രസീൽ ഇന്ത്യയിലെത്തുക.

Post a Comment

0 Comments