LATEST

6/recent/ticker-posts

Header Ads Widget

ചിറ്റൂരിൽ യുവാവിന്റെ മരണം ദുരൂഹതയിൽ; റോഡരികിൽ അടിവസ്ത്രം മാത്രം ധരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി

 



പാലക്കാട്‌: ചിറ്റൂരിൽ ഇരുപത്തിനാലുകാരനായ യുവാവിനെ റോഡരികിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആര്യംപള്ളത്ത് മണികണ്ഠൻറെ മകൻ ഹരികൃഷ്ണനാണ് മരിച്ചത്. പുലർച്ചെ അഞ്ച് മണിയോടെ ഒരു കടയ്ക്ക് മുന്നിൽ അടിവസ്ത്രം മാത്രം ധരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുള്ള പോലീസ്, മരണകാരണം കണ്ടെത്താനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ പരിശോധിച്ച് വരികയാണ്.

Post a Comment

0 Comments