LATEST

6/recent/ticker-posts

Header Ads Widget

സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് എക്സലൻസ് അവാർഡ്; എ ആർ നഗർ മർകസ് സ്‌കൂളിന് ഏഴാം തവണയും അഭിമാന നേട്ടം

 


തിരൂരങ്ങാടി l സുന്നി വിദ്യാഭ്യാസ ബോർഡിൻ്റെ പത്താംതരം പൊതു പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ സ്കൂളുകൾക്ക് നൽകുന്ന എക്സലൻസി അവാർഡിന് എ ആർ നഗർ മർകസ് പബ്ലിക് സ്കൂൾ അർഹരായി.


2019 മുതൽ തുടർച്ചയായി ഏഴാം തവണയാണ് ഈ അഭിമാന നേട്ടം സ്കൂളിന് ലഭിക്കുന്നത്. ചിട്ടയായ പരിശീലനവും പാഠ്യാനുബന്ധ പ്രവർത്തന പദ്ധതികളും ആണ് ഈ വിജയത്തിൻ്റെ നിദാനം.

ഉജ്ജ്വല വിജയത്തിന് പിന്നിൽ പ്രവർത്തിച്ച

അധ്യാപകരെയും വിദ്യാർത്ഥികളെയും മാനേജ്മെന്റിനെയും മർകസ്  ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അഭിനന്ദിച്ചു.


ചടങ്ങിൽ മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ  വി എം റഷീദ് സഖാഫി, മർകസ് ഗ്രൂപ്പ് ഓഫ്  സ്കൂൾ അക്കാദമിക് ഡയറക്ടർ , എ മുഹമ്മദ് ഷാഫി,പ്രിൻസിപ്പൽ  എ സുലൈമാൻ, സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൻ വി ഷക്കീർ, പ്രധാന അധ്യാപകൻ എസ് എ കെ തങ്ങൾ സഖാഫി,അബ്ദുറഹ്മാൻ സഖാഫി ,മുനീർ സഖാഫി സംബന്ധിച്ചു.


#arnagar #markazschool #ExcellenceAwards

Post a Comment

0 Comments