LATEST

6/recent/ticker-posts

Header Ads Widget

വിനോദസഞ്ചാരികൾക്ക് സന്തോഷവാർത്ത: ബുർജ് ഖലീഫ ടിക്കറ്റ് ഇനി യുപിഐ വഴി ഓൺലൈനായി ബുക്ക് ചെയ്യാം

 


ദുബൈ: യുഎഇ സന്ദർശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഇനി ദുബൈയിലെ പ്രശസ്‌തമായ ബുർജ് ഖലീഫ ടിക്കറ്റ് യുപിഐ വഴി ഓൺലൈനായി ബുക്ക് ചെയ്യാം. എൻപിസിഐ ഇൻ്റർനാഷണൽ പേയ്മെന്റ്സ് ലിമിറ്റഡ്, നിയോപേ, ഇമാർ എന്റർടൈൻമെൻ്റ് എന്നിവയുടെ സഹകരണത്തിലൂടെയാണ് പുതിയ സൗകര്യം ആരംഭിച്ചത്.


ഇതോടെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിനായി യുപിഐ സേവനം ലഭ്യമാക്കുന്ന യുഎഇയിലെ ആദ്യത്തെ വിനോദസഞ്ചാര കേന്ദ്രമായി ബുർജ് ഖലീഫ മാറി. ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് പോകുന്നതിന് മുമ്പ് തന്നെ ഔദ്യോഗിക വെബ്സൈറ്റിൽ ലോഗിൻ ചെയ്തത്‌ ടിക്കറ്റ് ബുക്ക് ചെയ്ത് സ്ഥിരീകരിക്കാം.


2022 മുതൽ യുഎഇയിലെ വിവിധ സ്റ്റോറുകളിൽ ക്യുആർ കോഡ് സ്കാൻ ചെയ്‌ത്‌ യുപിഐ വഴി പണമടയ്ക്കാനുള്ള സൗകര്യം ഇന്ത്യൻ യാത്രക്കാർക്ക് ഉണ്ടായിരുന്നു. അതിൻ്റെ അടുത്ത ഘട്ടമെന്ന നിലയിലാണ് ഇപ്പോൾ ഓൺലൈൻ ബുക്കിങ് മേഖലയിലേക്കും സേവനം വ്യാപിപ്പിക്കുന്നത്.


"വിദേശയാത്രകളിൽ ലളിതവും സുരക്ഷിതവുമായ പണമിടപാട് ആഗ്രഹിക്കുന്ന ദശലക്ഷക്കണക്കിന് ഇന്ത്യൻ സഞ്ചാരികൾക്ക് ഇത് വലിയ ആശ്വാസമാകും" എന്ന് എൻപിസിഐ ഇന്റർനാഷണൽ വിഭാഗം സിഇഒ റിതേഷ് ശുക്ല പറഞ്ഞു.2020-ൽ സ്ഥാപിതമായ എൻഐപിഎൽ, ഇന്ത്യയ്ക്ക് പുറത്ത് യുപിഐ, റുപേ കാർഡ് തുടങ്ങിയ തത്സമയ പേയ്മെൻ്റ് സംവിധാനങ്ങൾ നടപ്പാക്കുന്നുണ്ട്.

ഈ പുതിയ കരാർ ഇന്ത്യയും യുഎഇയും തമ്മിലുള്ള ഡിജിറ്റൽ പേയ്മെന്റ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷ."ഇന്ത്യൻ വിനോദസഞ്ചാരികളെ സംബന്ധിച്ചിടത്തോളം യുഎഇയിലെ പ്രധാന ആകർഷണമായ ബുർജ് ഖലീഫയിൽ യുപിഐ സൗകര്യം ലഭിക്കുന്നത് ആഗോളതലത്തിൽ തന്നെ ഒരു പുതിയ മാറ്റത്തിൻ്റെ തുടക്കമാണ്" എന്ന് നിയോ സിഇഒ വിഭോർ മുൻധാധയും വ്യക്തമാക്കി

Post a Comment

0 Comments