LATEST

6/recent/ticker-posts

Header Ads Widget

പി എം ശ്രീയിൽ സംസ്ഥാന സർക്കാറിന് തിരിച്ചടി; പദ്ധതിയിൽ നിന്ന് പിന്മാറാമെന്ന് കേന്ദ്രം; നടപ്പാക്കിയാൽ പാഠ്യപദ്ധതിയിൽ ഇളവില്ല

 



ന്യൂഡൽഹി: പി എം ശ്രീ പദ്ധതിയിൽ നിന്നും സംസ്ഥാനങ്ങൾക്ക് പിന്മാറാൻ അവസരമുണ്ടെന്ന് കേന്ദ്രം. രാജ്യസഭയിൽ മുംസ്‍ലിം ലീഗ് എം പി അബ്ദുൽ വഹാബ്, വി ശിവദാസൻ എം പി എന്നിവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് കേന്ദ്ര സഹമന്ത്രി ജയൻ ചൗധരിയാണ് മറുപടി നൽകിയത്.


പദ്ധതിയിൽ നിന്നും പിന്മാറുകയോ എം ഒ യു (MoU) ഒപ്പിടാതിരിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് പി എം ശ്രീ പദ്ധതി വഴി ലഭിക്കേണ്ട ആനുകൂല്യങ്ങളും ഫണ്ടും പൂർണമായും നഷ്ടമാകും. ധാരണാപത്രത്തിൽ ഒപ്പുവെച്ചതിന് ശേഷം കേരളം സ്കൂളുകളുടെ പട്ടിക നൽകിയിട്ടില്ലെന്നും കേന്ദ്ര സർക്കാർ പാർലമെന്റിൽ വ്യക്തമാക്കി.

ഒപ്പുവെച്ചു കഴിഞ്ഞാൽ പദ്ധതിയിൽ നിന്നും പിന്മാറാൻ കഴിയില്ലെന്ന സംസ്ഥാന സർക്കാറിന്റെ വാദങ്ങളെ പൂർണമായും തള്ളുന്നതാണ് കേന്ദ്ര മറുപടി. പദ്ധതിയുടെ ഭാഗമായാൽ സംസ്ഥാനത്തിന്റെ പാഠ്യപദ്ധതി പൂർണമായി അംഗീകരിക്കാനാകില്ലെന്നും സിലബസ് ദേശീയ വിദ്യാഭ്യാസ നയം (National Education Policy) അഥവാ എൻ ഇ പി ചട്ടക്കൂടിൽ തന്നെയായിരിക്കണമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. 

സംസ്ഥാനത്തിന്റെ സ്വന്തം പാഠ്യപദ്ധതി നടപ്പിലാക്കാൻ ഇളവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ മുന്നോട്ടുപോയത്. എന്നാൽ അത്തരം ഇളവുകൾ ഒന്നും നൽകില്ലെന്നും എൻ ഇ പി മാനദണ്ഡങ്ങൾക്ക് വിധേയമായി മാത്രമേ പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കൂ എന്നും വ്യക്തമായതോടെ സർക്കാറിന്റെ മുൻ നിലപാടുകൾ പൊളിയുകയാണ്.

Post a Comment

0 Comments