LATEST

6/recent/ticker-posts

Header Ads Widget

ആശ്വാസവിലയുമായി നയാര; പെട്രോൾ, ഡീസൽ വില കുറച്ച് നയാര എനർജി

 


ന്യൂഡൽഹി: പെട്രോൾ ഡീസൽ വില കുറച്ച് സ്വകാര്യ ഇന്ധന കമ്പനി നയാര എനർജി. പെട്രോൾ ലിറ്ററിന് 5 രൂപയും ഡീസൽ ലിറ്ററിന് 3 രൂപയുമാണ് കുറച്ചത്. ക്രൂഡ് ഓയിൽ വിലയിലെ ഇടിവിനെ തുടർന്നാണ് നടപടി.


ഡൽഹിയിലെ നയാര പെട്രോൾ പമ്പിൽ പെട്രോൾ ലിറ്ററിന് 105.71 രൂപയും ഡീസൽ ലിറ്ററിന് 94.31 രൂപയുമാണ് വില. പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥയ്ക്ക് അയവ് വന്നതിന് പിന്നാലെ ആദ്യമായി ഇന്ധന വില കുറയ്ക്കുന്ന സ്വകാര്യ കമ്പനിയാവുകയാണ് നയാര. പ്രതിസന്ധി രൂക്ഷമായപ്പോൾ ആദ്യം വില വർധിപ്പിച്ചതും നയാര കമ്പനിയായിരുന്നു.

അതേസമയം രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ കുറവ് വന്നിട്ടുണ്ട്. 183.50 രൂപ കുറച്ചതോടെ സിലിണ്ടറിന് 2951 രൂപയായി. ഹോട്ടലുകൾക്ക് നേരിയ ആശ്വാസം നൽകുന്നതാണ് വിലക്കുറവ്. എന്നാൽ ഗാർഹിക എൽപിജി വിലയിൽ മാറ്റം ഇല്ല.

Post a Comment

0 Comments