LATEST

6/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു




കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു. ഇന്ന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14320 രൂപയും പവന് 1,14,560 രൂപയുമായി.


ശനിയാഴ്ച ഗ്രാമിന് 55 രൂപ കുറഞ്ഞ് 14,395 രൂപയും പവന് 440 രൂപ കുറഞ്ഞ് 1,15,160 രൂപയുമായിരുന്നു വില. ഇന്നലെയും ഇതേ വില തുടർന്നു.


മൂന്നു ദിവസം തുടർച്ചയായി കുറഞ്ഞ സ്വർണ വില വെള്ളിയാഴ്ച തിരിച്ചുകയറിയിരുന്നു. പവന് ഒറ്റയടിക്ക് 1160 രൂപയാണ് കൂടിയത്. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡിന് ട്രോയ് ഔൺസിന് 16.93 ഡോളർ കുറഞ്ഞ് 4,505.96 ഡോളറായി. 0.37 ശതമാനമാണ് ഇടിവ്.

Post a Comment

0 Comments