LATEST

6/recent/ticker-posts

Header Ads Widget

ജൂലൈ ഒന്നു മുതൽ പെട്രോൾ, ഡീസൽ വിൽപന നിയന്ത്രണം നീക്കും


 


ന്യൂഡൽഹി: ഇറാനെതിരായ യു.എസ്-ഇസ്രയേൽ യുദ്ധവും ഹുർമുസ് കടലിടുക്കിന്‍റെ അടച്ചിടലും മൂലം ഉണ്ടായ പ്രതിസന്ധികൾക്കിടയിൽ, രാജ്യത്തെ ഇന്ധന ലഭ്യത ഉറപ്പാക്കാൻ ഈ മാസം ആദ്യം ഏർപ്പെടുത്തിയ അടിയന്തര നടപടികൾക്ക് വിരാമമിട്ടുകൊണ്ട് ജൂലൈ 1 മുതൽ പെട്രോൾ, ഡീസൽ വിൽപ്പനയിലെ താൽക്കാലിക നിയന്ത്രണങ്ങൾ ഇന്ത്യ പിൻവലിക്കും. ഇന്ധനക്ഷാമം ഉണ്ടാകുമെന്ന ആശങ്കയുടെ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയിരുന്ന ഈ നിയന്ത്രണങ്ങൾ പ്രകാരം, വാണിജ്യ ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്ന ഉപഭോക്താക്കൾക്ക് റീട്ടെയിൽ ഫ്യുവൽ സ്റ്റേഷനുകളിൽ നിന്ന് പെട്രോളും ഡീസലും വാങ്ങുന്നതിന് വിലക്കുണ്ടായിരുന്നു.. 


പൊതുജനങ്ങൾക്ക് ഇന്ധനം തടസമില്ലാതെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധികൃതർ ഡീസൽ വാങ്ങുന്നതിന് പ്രതിദിന പരിധിയും ഏർപ്പെടുത്തിയിരുന്നു. ഗൾഫ് മേഖലയിലെ യു.എസ്-ഇസ്രായേൽ യുദ്ധം ആഗോള ഊർജ്ജ വിതരണ ശൃംഖലയെ തകിടം മറിക്കുകയും അത് ഇന്ധന ലഭ്യതയെ ബാധിക്കുകയും ചെയ്യുമെന്ന ഭീതിയിലാണ് ഈ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്..

Post a Comment

0 Comments