LATEST

6/recent/ticker-posts

Header Ads Widget

മമ്പുറത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; വിൽപ്പനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

 



ലഹരിസംഘങ്ങൾക്കെതിരെ പോലീസ് നടപ്പിലാക്കിവരുന്ന പ്രത്യേക കാമ്പയിനായ 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി നടത്തിയ പരിശോധനയിൽ മമ്പുറത്ത് എം.ഡി.എം.എയുമായി യുവാവ് പിടിയിൽ.


മമ്പുറം മൂക്കമ്മൽ സ്വദേശി ആക്കപ്പറമ്പൻ സജീവ് (32) ആണ് തിരൂരങ്ങാടി പോലീസിന്റെ വലയിലായത്. മമ്പുറം വി.കെ പടി റോഡിന് സമീപം തോട്ടോളിൽ റോഡിൽ വെച്ചാണ് പ്രതിയെ പോലീസ് സംഘം പിടികൂടിയത്.


ഇയാളുടെ പക്കൽ നിന്നും വിൽപ്പനയ്ക്കും സ്വന്തം ഉപയോഗത്തിനുമായി സൂക്ഷിച്ചിരുന്ന .67 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തു.


പ്രദേശത്ത് യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമായി വ്യാപകമായി ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പോലീസ്. പിടിയിലായ സജീവിനെതിരെ മുൻപും സമാനമായ രീതിയിൽ ലഹരിമരുന്ന് കേസുകൾ നിലവിലുണ്ട്.

Post a Comment

0 Comments