LATEST

6/recent/ticker-posts

Header Ads Widget

അക്ഷരപ്പതാകകളേന്തി പുത്തൻ ക്ലാസ്മുറിയിലേക്ക്; ജി.എൽ.പി.എസ് പുകയൂരിൽ പ്രവേശനോത്സവവും കെട്ടിട ഉദ്ഘാടനവും വർണ്ണാഭമായി

 



​എ.ആർ.നഗർ: കളിയും ചിരിയും പുതിയ പ്രതീക്ഷകളുമായി ജി.എൽ.പി.എസ് പുകയൂരിൽ ഈ വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായി കൊണ്ടാടി. അക്ഷരപ്പതാകകളേന്തി പുത്തൻ ക്ലാസ്മുറിയിലേക്ക് ചുവടുവെച്ച നവാഗതരെ ഇരു കൈയും നീട്ടിയാണ് വിദ്യാലയം വരവേറ്റത്.


പ്രവേശനോത്സവത്തോടൊപ്പം എസ്.എസ്.കെ സ്റ്റാർസ് ഫണ്ടിൽ നിന്നും നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നടന്നു. എ.ആർ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈല പുല്ലൂണി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്തഫ പുള്ളിശ്ശേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.


വിദ്യാലയത്തിലേക്ക് പുതുതായി എത്തിയ കുരുന്നുകൾക്ക് എ.ആർ നഗർ കോ-ഓപ്പറേറ്റീവ് ബാങ്ക് വക സ്കൂൾ ബാഗുകളും, സ്കൂൾ സ്റ്റാഫിന്റെ വക വിദ്യാലയത്തിന്റെ പേര് ആലേഖനം ചെയ്ത മനോഹരമായ ജേഴ്സികളും സമ്മാനമായി നൽകിയത് കുട്ടികൾക്ക് നവ്യാനുഭവമായി.പരിപാടിയിൽ എ.ആർ നഗർ ഗ്രാമപഞ്ചായത്ത് 

​ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ റീന കെ.പി,

വികസന കാര്യ ചെയർ പേഴ്സൺ : റസീന പാരിപ്പറമ്പൻ

ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ:ജാബിർ ചുക്കാൻ,വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സഫൂറ ഇ.വി, എന്നിവർ മുഖ്യാതിഥികളായിരുന്നു. 

ചടങ്ങിൽ

വാർഡ് മെമ്പർ വേലായുധൻ ചമ്പയിൽ, വാർഡ് മെമ്പർമാരായ

ഷാദിയ ചുക്കൻ ,

സക്കീന,ഖദീജ ,

ശശി അരീക്കാട്ട് മാട്ടിൽ,

ഉസ്‌മാൻ,അഖിലേഷ് പി ,

നഫീസ ടീച്ചർ ,അൻവർ ഷാൻ ,റിയാസ് കല്ലൻ ,

അബ്ദുൾ റഷീദ് കൊണ്ടാണത്ത്,

സ്കൂൾ എച്ച്.എം ഇൻ ചാർജ് രാധിക. ഇ, ബി.ആർ.സി കോർഡിനേറ്റർ ജാബിർ,പി.ടി.എ പ്രസിഡന്റ് ജിനേഷ് കെ ,മുൻ പ്രധാനധ്യാപിക പി.ഷീജ, മറ്റ് പിടിഎ,എംപിടിഎ,എസ്.എം.സി ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.

പിടിഎ യുടെ നേതൃത്വത്തിൽ മധുര വിതരണവും,എൽ

എസ് എസ് വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.

Post a Comment

0 Comments