LATEST

6/recent/ticker-posts

Header Ads Widget

ടോള്‍ വെട്ടിച്ചാല്‍ പിടിവീഴും, കേസും 1000 രൂപ പിഴയും; കര്‍ശന നടപടിയുമായി പൊലീസ്

 


ടോള്‍ വെട്ടിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ്. കോഴിക്കോട് ദേശീയപാത ബൈപ്പാസില്‍ ടോള്‍ വെട്ടിച്ച് കടന്നുപോകുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ പൊലീസിന് കൈമാറി തുടങ്ങി. ഇന്നലെ മാത്രം ടോള്‍ നല്‍കാതെ കടന്നുപോയത് 86 വാഹനങ്ങളാണ്. ഇന്ന് ഒരുമണിവരെ 32 വാഹനങ്ങളും ടോള്‍ നല്‍കാതെ കടന്നുപോയി.


ടോള്‍ നല്‍കാതെ പോകുന്ന വാഹനങ്ങള്‍ക്ക് ആയിരം രൂപയാണ് ട്രാഫിക് പൊലീസ് പിഴ ഈടാക്കുന്നത്. ടോള്‍ നല്‍കാതെ പോകുന്നതിലേറെയും കാറുകളാണ്. തര്‍ക്കങ്ങള്‍ ഒഴിവാക്കാനായി ടോള്‍ നല്‍കാത്ത വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തുന്നത് ജീവനക്കാര്‍ നിര്‍ത്തിയതോടെയാണ് ടോള്‍ വെട്ടിപ്പ് പെരുകിയത്.

Post a Comment

0 Comments