ചാലിശ്ശേരി :ചാലിശ്ശേരി ആലിക്കരയിൽ പിതാവ് ഓടിച്ചിരുന്ന ഗുഡ്സ് ഓട്ടോറിക്ഷയുടെ പിൻ ടയർ കയറിയിറങ്ങി ആറു വയസ്സുകാരന് ദാരുണാന്ത്യം.
ഇന്ന് രാവിലെ പിതാവ് പുത്തൻപീടികയിൽ ഹനീഫയും മകൻ ആറു വയസ്സുള്ള മുഹമ്മദ് ഹൈസിനും കൂടി ഗുഡ്സ് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുമ്പോൾ ഡോർ തുറന്ന് ഹൈസിൻ പുറത്തേക്ക് വീഴുകയായിരുന്നു. പുറത്തേക്ക് വീഴുന്ന മകനെ പിടിക്കാൻ ഹനീഫ ശ്രമം നടത്തിയെങ്കിലും,കുട്ടി റോഡിൽ വീഴുകയും ഗുഡ്സ് ഓട്ടോയുടെ പിൻ ചക്രം കയറി ഇറങ്ങുകയും ആയിരുന്നു.ഉടൻതന്നെ കുട്ടിയെ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
ചാലിശ്ശേരി പോലീസ് അൻസാർ ഹോസ്പിറ്റലിൽ എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
ഡ്രൈവർ ജോലി ചെയ്യുന്ന ഹനീഫ നാട്ടിലെ പൊതുവായ എല്ലാ പണികൾക്കും പോകുന്ന വ്യക്തി കൂടിയാണ്.വീട്ടമ്മയായ ഹസീനയാണ് ഹൈസിന്റ മാതാവ്.ചാലിശ്ശേരി ഗവ:ഹയർ സെക്കന്ററി സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഹിസാനയും,ചാലിശ്ശേരി ജി.എൽ.പി.സ്കൂളിൽ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഹസ്നയും സഹോദരിമാരാണ്.
#accident

0 Comments