LATEST

6/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് ജൂൺ ഒമ്പത് മുതൽ ട്രോളിങ് നിരോധനം

 



തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒമ്പത് മുതൽ ട്രോളിങ് നിരോധനം. ജൂലൈ 31 വരെയാണ് നിരോധനം നിലനിൽക്കുക. ഫിഷറീസ് മന്ത്രി അബ്ദുൾ ഗഫൂർ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടർമാരും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളും ബോട്ടുടമ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.


മത്സ്യങ്ങളുടെ പ്രജനനസമയത്താണ് ഈ നിരോധനം ഏർപ്പെടുത്തുന്നത്. ഈ കാലത്ത് മുട്ടയിടാറായ മത്സ്യങ്ങൾ തീരങ്ങളിൽ കൂടുതലായി കാണപ്പെടാറുണ്ട്. ഈ സമയത്ത് വൻതോതിൽ മത്സ്യബന്ധനം നടത്തിയാൽ മുട്ടയിടാറായ മത്സ്യങ്ങൾ കൂടുതലായി വലയിൽ കുടുങ്ങുകയും അടുത്ത തലമുറ മത്സ്യകുഞ്ഞുങ്ങൾ ജനിക്കാതെ പോവുകയും ചെയ്യും. ഇത് തുടർന്നാൽ കാലക്രമേണ കടലിലെ മത്സ്യസമ്പത്ത് ഗണ്യമായി കുറയുകയും ചെയ്യും. ഇതാണ് ഈ സമയത്ത് ട്രോളിങ് നിരോധിക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനം.

Post a Comment

0 Comments