ബേപ്പൂരില്‍ താൻ പരാജയപ്പെട്ടാല്‍ തല മൊട്ടയടിക്കുമെന്ന പ്രഖ്യാപനത്തില്‍ വ്യക്തതവരുത്തി യുഡിഎഫ് സ്ഥാനാര്‍ഥി പി.വി അന്‍വര്‍.
പക്ഷേ, റിയാസ് കോഴിക്കോട് പ്രസ്സ് ക്ലബ്ബില്‍ വന്ന് ഇക്കാര്യത്തില്‍ റിയാസ് ബെറ്റ് വെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
'ഞാൻ മൊട്ടയടിക്കാൻ തയാറാണ്. അതില്‍ എന്താ തർക്കം? പക്ഷേ, അതിന് അദ്ദേഹം ഇപ്പോഴും തയ്യാറായിട്ടില്ലല്ലോ. ഞാൻ എന്താ പറഞ്ഞത്? തോറ്റാല്‍ ഞാൻ മൊട്ട അടിച്ചു നടക്കും എന്നല്ല പറഞ്ഞത്. ഞാൻ തോറ്റാല്‍ റിയാസ് മൊട്ട അടിക്കണം, റിയാസ് ജയിച്ചാല്‍ ഞാൻ മൊട്ടയടിച്ചു നടക്കും എന്നാണ് പറഞ്ഞത്. അതാണല്ലോ ബെറ്റ്. അതിനാണല്ലോ പത്രമാധ്യമ പ്രവർത്തകരോട് പ്രസ്സ് ക്ലബ്ബിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചത്. അദ്ദേഹം അതിന് തയ്യാറായിട്ടില്ലല്ലോ ഇതുവരെ' -അൻവർ പറഞ്ഞു.
'ഞാൻ കോഴിക്കോട് പ്രസ് ക്ലബ്ബിലേക്കല്ലേ അദ്ദേഹത്തെ ക്ഷണിച്ചത്? നിങ്ങളുടെ മുന്നില്‍ അത് അഗ്രിമെന്റ് എഴുതാം. അദ്ദേഹം ഇതുവരെ വന്നിട്ടില്ല. പ്രതികരിച്ചിട്ട് പോലുമില്ല. ഇപ്പോഴും 88000 വോട്ടിന് അദ്ദേഹം ജയിക്കും എന്ന് പറഞ്ഞ് നടക്കുകയല്ലേ. ആ കോണ്‍ഫിഡൻസ് ഉണ്ടെങ്കില്‍ എന്താ ബെറ്റിന് വരാൻ തയ്യാറാവാത്തത്?' -അൻവർ ചോദിച്ചു.
ബെറ്റ് ഉണ്ടെങ്കിലും ഇല്ലെങ്കിലും താൻ തോറ്റാല്‍ മൊട്ടയടിക്കും എന്ന പ്രചരണം തെറ്റാണെന്ന് അൻവർ പറഞ്ഞു. 'നിങ്ങള്‍ ഞാൻ നടത്തിയ പ്രസ് മീറ്റ് എടുത്തു നോക്കൂ? പ്രസ് ക്ലബ്ബിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചത് തോറ്റാല്‍ മൊട്ട അടിക്കാൻ ഞാൻ തയാറാണ്, അഡീഷനലായി കമ്മലും കൂടെ ഇടാം. അദ്ദേഹം കമ്മല്‍ ഇടണ്ട. ഇതിന് തയ്യാറുണ്ടോ? പ്രസ് ക്ലബ്ബില്‍ വന്നിട്ട് അഗ്രിമെന്റ് സൈൻ ചെയ്യാൻ വാ. അതാണ് അതിന്റെ വസ്തുത. പ്രസ്സ് മീറ്റ് ഒന്ന് കേട്ടാല്‍ മനസ്സിലാകും' -അദ്ദേഹം ചോദിച്ചു.

0 Comments