LATEST

6/recent/ticker-posts

Header Ads Widget

സ്വർണവിലയിൽ വീണ്ടും ഇടിവ്

 



സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഒറ്റയടിയ്ക്ക് കുതിച്ച് 1160 രൂപയിൽ എത്തിയ സ്വർണവിലയിൽ നിന്ന് 340 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ന് പവന് 1,15,160 രൂപയാണ് രേഖപ്പെടുത്തിയത്.


ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 1,15,600 രൂപയായിരുന്നു. ​ഗ്രാമിന് ഇന്ന് രേഖപ്പെടുത്തിയത് Rs. 14,395 രൂപയാണ്. ഇന്നലത്തെ വിപണി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 55 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി സംസ്ഥാനത്തെ സ്വർണവിലയിൽ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്.


കഴിഞ്ഞ കുറച്ചു ദിവസമായി ഇടിവ് രേഖപ്പെടുത്തിയ വിലയിൽ ഇന്നലെ വർധനവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ, അതിൽ നിന്നാണ് വീണ്ടും ഇടിവ് സംഭവിച്ചിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് മേയ് 13 ന് ആയിരുന്നു. അന്ന് പവന് 1,23,120 രൂപയായിരുന്നു. മേയ് അഞ്ചിനായിരുന്നു ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 1,09,400 രൂപയായിരുന്നു.

Post a Comment

0 Comments