LATEST

6/recent/ticker-posts

Header Ads Widget

വെടിനിർത്തൽ കരാറിന് പുതിയ നിർദേശങ്ങൾ മുന്നോട്ട് വെച്ച് ഇറാൻ; നിർദേശങ്ങളിൽ തൃപ്തനല്ലെന്ന് ട്രംപ്




തെഹ്റാൻ: വെടിനിർത്തൽ കരാറിന് പുതുക്കിയ നിർദേശങ്ങൾ യുഎസിന് കൈമാറി ഇറാൻ. പാകിസ്‌താൻ വഴിയാണ് ഇറാൻ നിർദേശങ്ങൾ കൈമാറിയതെന്ന് ഇറാൻ്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.


നേരത്തേ മുന്നോട്ടുവച്ച നിർദേശങ്ങൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളിയതിന് പിന്നാലെയാണിത്. കരാറിലെ നിർദേശങ്ങൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല അതിനിടെ ഇറാൻ മുന്നോട്ടുവെച്ച നിർദേശങ്ങൾ ട്രംപ് തള്ളി. നിർദേശങ്ങളിൽ തൃപ്തനല്ലെന്ന് ട്രംപ് പറഞ്ഞു. കരാർ നടപ്പിലാകുമെന്ന് തോന്നുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.


ഇറാൻ കപ്പലുകൾക്കുള്ള ഉപരോധം തുടരുമെന്നുള്ള നിലപാടിലാണ് ട്രംപ്. ഇറാന്റെ തുറമുഖങ്ങൾക്കും കപ്പലുകൾക്കും ഉപരോധമേർപ്പെടുത്തുന്നതോടെ രാജ്യത്തെ സാമ്പത്തികമായി ഞെരുക്കുകയാണ് ട്രംപിന്റെ ലക്ഷ്യം. ഏപ്രിൽ എട്ട് മുതൽ താൽക്കാലിക വെടിനിർത്തൽ നിലവിലുണ്ട്. എന്നാൽ ഇറാനെ കൂടുതൽ സമ്മർദത്തിലാക്കാനുള്ള സൈനിക നടപടികളെക്കുറിച്ച് യുഎസ് ചർച്ച നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.

Post a Comment

0 Comments