കൊച്ചി: തൃപ്പൂണിത്തുറയിൽ ബൈക്ക് നിയന്ത്രണം വിട്ട് മെട്രോയുടെ മീഡിയനിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം. തൃപ്പൂണിത്തുറ തെക്കുംഭാഗം ചിത്രാ നഗർ ആളൂക്കാരൻ വീട്ടിൽ ബിജുവിന്റെയും നിഖി ഉറുമീസിന്റെയും മകൻ ഹോർമിസ് മാത്യു (24) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 1.45 ഓടെ ചമ്പക്കര- പേട്ട ഭാഗത്ത് 953-ാം നമ്പർ മെട്രോ തൂണിനു സമീപം വച്ച് ഹോർമിസിന്റെ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഹോർമിസിനെ ഉടൻ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃപ്പൂണിത്തുറയിൽ നിന്ന് വൈറ്റിലയിലുള്ള സുഹൃത്തിൻ്റെ വീട്ടിലേക്ക് പോവുകയായിരുന്നു എന്നാണ് വിവരം. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം പിന്നീട്. സഹോദരങ്ങൾ: സെലിൻ, ജോസഫ്.

0 Comments