LATEST

6/recent/ticker-posts

Header Ads Widget

" ജീവൻ സംരക്ഷിക്കണം”; പൊലീസിൽ പരാതി നൽകി കെഎസ്ഇബി ജീവനക്കാർ

 



ആലുവ: ജീവൻ സംരക്ഷിക്കണം എന്നാവശ്യവുമായി പൊലീസിൽ പരാതി നൽകി കെഎസ്ഇബി ജീവനക്കാർ. ആലുവ സർക്കിൾ ഇൻസ്പെക്ടർക്കാണ്, വെസ്റ്റ് സെക്ഷൻ അധികൃതർ കത്ത് നൽകിയത്.


കറണ്ട് പോകുന്നതോടെ ജനങ്ങളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പരാതി. രാത്രി സമയത്ത് KSEB ആലുവ വെസ്റ്റ് സെക്ഷൻ ഓഫീസിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെയും ഓഫീസിന്റെയും സുരക്ഷ ഉറപ്പാക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.


വേനൽ ചൂടിൽ വൈദ്യുതി ഉപയോഗം അമിതമായതോടെയാണ് കെഎസ്‌ഇബി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്. ലോഡ്ഷെഡിങ് എന്ന വിമർശനങ്ങളെ തള്ളിയാണ് ചുരുങ്ങിയ സമയം വൈദ്യുതി നിയന്ത്രണമാണെന്ന് അധികൃതർ വീശദീകരിക്കുന്നത്. എന്നാൽ കറണ്ട് പോയതോടെ ചൂട് സഹിക്കാനാകാതെ ജനം വലഞ്ഞു. അതോടെയാണ് ചിലർ കെഎസ്ഇബി ഓഫീസുകളിലേക്ക് വിളിച്ചും നേരിട്ടും എത്തി ബഹളം വച്ചത്.

Post a Comment

0 Comments