മമ്പുറം : പഴമയുടെ പെരുമകൊണ്ട് പ്രസിദ്ധമായ മമ്പുറം കുന്നംകുലം ശ്രീ കുറുംമ്പ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം കൊടിയേറി. ക്ഷേത്രം ആവേൻ കുന്നംകുലത്ത് മോഹനൻ കൊടിയേറ്റ് നടത്തി. ക്ഷേത്ര ഊരാളന്മാരുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തിലാണ് കൊടിയേറ്റ് ചടങ്ങുകൾ നടത്തിയത്..
2026 ഏപ്രിൽ 24 (മേടമാസം 11) ന് വെള്ളിയാഴ്ച ക്ഷേത്രം തന്ത്രി ചിറമംഗലം മനയ്ക്കൽ നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ ഈ വർഷത്തെ താലപ്പൊലി മഹോത്സവം അതിവിപുലമായി ആഘോഷിക്കുകയാണ്. ഉത്സവനാളിൽ കുന്നംകുലത്തമ്മയുടെ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങി സായൂജ്യം നേടുവാൻ മുഴുവൻ ഭകതജനങ്ങളെയും നാട്ടുകാരെയും ദേവീസന്നിധിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ഉത്സവത്തോട് അനുബന്ധിച്ച് പുലർച്ചെ 5 മണിക്ക് കാവുണർത്തൽ, ക്ഷേത്രം തന്ത്രി ചിറമംഗലം മനയ്ക്കൽ നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കർമികത്വത്തിൽ ഗണപതി ഹോമം, തുടർന്ന് വിശേഷാൽ പൂജകളും വഴിപാടുകളും,ഉഷപൂജ,അന്നദാനം, ദീപാരാധന പാണ്ടി - പഞ്ചാരി മേളങ്ങളുടെ അകമ്പടിയോടെയുള്ള കലശം എഴുന്നളളത്ത്, മഞ്ഞതാലപ്പൊലി,മമ്പുറം മാതൃ സമിതി അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, അത്താഴ പൂജ, തായമ്പക, തുടർന്ന് ദേവരഥ മമ്പുറം അണിയിച്ചൊരുക്കുന്ന അതി ഗംഭീര ദേശവരവ്, രാത്രി 11 മണിക്ക് തിരൂടാട എഴുന്നള്ളത്ത്.. തുടർന്ന് സ്റ്റുഡന്റസ് ട്രാപ്പ് ഫോക്ക് മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന
നാടൻപാട്ട്, പുലർച്ചെ 3 മണിക്ക് അരിതാലപ്പൊലി തുടർന്ന് വെച്ചുപൂജയ്ക്ക് ശേഷം നടയടയ്ക്കുന്നതാണെന്ന് ഉത്സവം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

0 Comments