LATEST

6/recent/ticker-posts

Header Ads Widget

തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിച്ചതോടെ എസിയില്‍ നിന്ന് തീപടര്‍ന്നു; പത്തനംതിട്ടയില്‍ വയോധികര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് സംശയം


പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരിയില്‍ എസിയില്‍ നിന്ന് തീപടര്‍ന്ന് അപകടം. ഇന്നലെയായിരുന്നു സംഭവം. കോഴഞ്ചേരി സ്വദേശിയായ വയോധികനായ മാത്യു തോമസിന്റെ വീട്ടിലെ എസിയില്‍ നിന്നാണ് തീപടര്‍ന്നത്. മാത്യു മുറിയിലുണ്ടായിരുന്ന സമയത്താണ് അപകടം നടക്കുന്നത്. എസിയില്‍ നിന്ന് പെട്ടെന്ന് ശബ്ദം വരുകയും തീപടര്‍ന്ന് പിടിക്കുകയുമായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടെന്നാണ് പ്രാഥമിക വിവരം. രാത്രി എട്ടരയോടെയാണ് സംഭവം. മാത്യു തോമസിനെ കൂടാതെ ഭാര്യയും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നു. തുടര്‍ച്ചയായി എസി പ്രവര്‍ത്തിപ്പിച്ചതാണ് ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമെന്നാണ് സംശയം. അപകടം നടന്നപ്പോൾ മാത്യു വേഗം മുറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഏഴ് വര്‍ഷം പഴക്കമുള്ള എസിയാണ് കത്തിയത്. എസി രണ്ട് വര്‍ഷമായി സര്‍വീസ് ചെയ്തിട്ടെന്ന് വീട്ടമ്മ പറഞ്ഞു. അപകടത്തിൽ മുറിക്കും, കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Post a Comment

0 Comments