LATEST

6/recent/ticker-posts

Header Ads Widget

കൊടുംചൂടാറ്റാൻ വേനൽമഴ വരുന്നു; ഇന്ന് മുതൽ വെള്ളിയാഴ്ച വരെ വിവിധയിടങ്ങളിൽ ഇടിമിന്നലോടുകൂടി യ മഴയ്ക്ക് സാധ്യത.



സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ഇന്ന് പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് മുതൽ വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മുതൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.


ബുധനാഴ്‌ച പത്തനംതിട്ടയിലും ഇടുക്കിയിലും വ്യാഴാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ടാണ് നൽകിയിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയർന്നേക്കാമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഈ ജില്ലകളിൽ സാധാരണയെക്കാൾ മൂന്ന്മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ, ജനങ്ങൾ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിൽ ഇടുക്കി, വയനാട് ജില്ലകളിൽ ഒഴികെ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഉയർന്ന താപനിലാ മുന്നറിയിപ്പായ യെല്ലോ അലർട്ട് നിലനിൽക്കുകയാണ്.


അതോടൊപ്പം ഉത്തരേന്ത്യയിലും താപനില ഉയരുകയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഡൽഹിയിൽ സീസണിലെ ആദ്യത്തെ പൊടിക്കാറ്റും ഉണ്ടായി. രാജ്യതലസ്ഥാനത്ത് ഇന്ന് നേരിയ തോതിൽ വേനൽമഴ ലഭിക്കും എന്നാണ് വിലയിരുത്തൽ. ഡൽഹിയിൽ നാല്പത്തിയഞ്ച് മിനിറ്റ് നേരമാണ് പൊടിക്കാറ്റ് നീണ്ടുനിന്നത്.

ഗതാഗതം, വൈദ്യുതി വിതരണം എന്നിവ തടസപ്പെട്ടു. വിമാന സർവീസുകളിലും പ്രതിസന്ധിയുമുണ്ടായി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മെയ് ഒന്ന് വരെ കനത്ത ചൂടും പൊടിക്കാറ്റും തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

Post a Comment

0 Comments