LATEST

6/recent/ticker-posts

Header Ads Widget

'ഇറാൻ തകർന്ന് തരിപ്പണമായി, തുറമുഖങ്ങൾക്ക് ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കാൻ അപേക്ഷിച്ചു': ട്രംപ്

 



വാഷിങ്ടൺ/അബൂദബി: ഇറാൻ തകർന്ന് തരിപ്പണമായിരിക്കുകയാണെന്നും തങ്ങളുടെ തുറമുഖങ്ങൾക്ക് ഏർപ്പെടുത്തിയ ഉപരോധം എത്രയും പെട്ടെന്ന് പിൻവലിക്കാൻ അവർ അപേക്ഷിച്ചതായും യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.


ഇറാന്റെ ഷാഡോ ബേങ്കിങിനു കീഴിലുള്ള 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ കൂടി ഉപരോധം ഏർപ്പെടുത്തിയതിനു പിന്നാലെയാണ് ട്രംപിൻ്റെ പ്രസ്‌താവന. ഇറാനുമായി ഇടപാട് നടത്തുന്ന രാജ്യങ്ങൾക്കും അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ, പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെകിൽ നിന്നും ഒപെക് പ്ലസ് സഖ്യത്തിൽ നിന്നും പുറത്തുപോകാനുള്ള തീരുമാനം യു എ ഇ പ്രഖ്യാപിച്ചിരുന്നു. ആറ് പതിറ്റാണ്ടിലേറെ നീണ്ട അംഗത്വമാണ് അവസാനിപ്പിക്കുന്നത്. മെയ് ഒന്നു മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. രാജ്യത്തിന്റെ ഉത്പാദന നയങ്ങളും ശേഷിയും പുനപ്പരിശോധിച്ച ശേഷമാണ് നിർണായക നീക്കം.


അതിനിടെ, 'വഞ്ചനാപരമായ' ആക്രമണം നടത്തുന്ന ഇറാൻ മേഖലയിൽ സമാധാനവും സ്ഥിരതയും പുനസ്ഥാപിക്കാനുള്ളഗൗരവതരമായ ശ്രമങ്ങൾ നടത്തണമെന്ന് സഊദിയിൽ ഒത്തുചേർന്ന ഗൾഫ് നേതാക്കൾ ആവശ്യപ്പെട്ടു.


അതേസമയം, തെക്കൻ ലബനാനിൽ ഇസ്റാഈൽ നടത്തുന്ന ആക്രമണം തുടരുകയാണ്. ഏറ്റവും പുതിയ സംഭവത്തിൽ മൂന്ന് ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടു.

Post a Comment

0 Comments