തിരുവനന്തപുരം: അമ്പൂരിയിൽ വിവാഹവാർഷിക ആഘോഷത്തിനിടെ മകൻ അച്ഛനെ കസേര കൊണ്ട് അടിച്ചു കൊന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം (62) ആണ് കൊല്ലപ്പെട്ടത്.
മകൻ ഷാനുവിനെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിലുണ്ടായ സംഘർഷത്തിനിടെ കുത്തേറ്റ അമ്മാവൻ വർഗീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഷാനുവിന്റെ വിവാഹവാർഷിക ദിവസമായിരുന്ന ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. ആഘോഷത്തിന്റെ ഭാഗമായി മദ്യപാനമുണ്ടായിരുന്നു. ഇതിനിടെ ഷാനുവും ഭാര്യയും തമ്മിൽ വാക്കേറ്റമുണ്ടായി. ഷാനുവിൻ്റെ അമ്മയും അമ്മാവനും ചേർന്ന് ഇരുവരെയും നിയന്ത്രിക്കാൻ ശ്രമിച്ചു.
ഇതിനിടെയാണ് ഷാനു വർഗീസിനെ കത്തി ഉപയോഗിച്ചു കുത്തിയത്. ബഹളം കേട്ടെത്തിയ എബ്രഹാം ഷാനുവിനെ പിടിച്ചുമാറ്റാൻ നോക്കി. ഈ സമയത്ത് ഷാനു കസേരയെടുത്ത് പിതാവിന്റെ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. തോമസിനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം കാരക്കോണം ആശുപത്രിയിലേക്ക് മാറ്റി

0 Comments