സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിങ് വ്യാപകമാകുന്നു. പലയിടത്തും വ്യാപകമായി വൈദ്യുതി മുടങ്ങുന്നുവെന്നാണ് പരാതി. വൈദ്യുതി ഉപയോഗം വളരെ കൂടുതലുള്ള മേഖലകളിലാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നാണ് റിപ്പോർട്ട്. മിക്കയിടങ്ങളിലും ദിവസവും വൈദ്യുതി നിയന്ത്രണമുള്ളതായാണ് പരാതി. 15 മിനിറ്റിന് മുകളിലാണ് നിയന്ത്രണം.
കൊടുംചൂട് തുടരുന്നതിനിടെ അപ്രഖ്യാപിത പവർകട്ട് വ്യാപകമാകുന്നത് ജനജീവിതത്തെ സാരമായി തന്നെ ബാധിക്കുന്നുണ്ട്. നഗര-ഗ്രാമ ഭേദമില്ലാതെ പല ഭാഗങ്ങളിലും ദിവസവും വൈദ്യുതി മുടങ്ങുന്നത് പതിവാകുകയാണ്. ലോഡ്ഷെഡിങ് എന്ന വാക്കിന് പകരംലോഡ് റസ്ട്രിക്ഷന്‍ എന്ന പേരിലാണ്, ഇപ്പോള്‍ ഫീഡറുകള്‍ പതിനഞ്ചുമിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെ ഓഫ് ചെയ്യുന്നത്.

0 Comments