LATEST

6/recent/ticker-posts

Header Ads Widget

ബാംഗ്ലൂരിൽ കനത്ത മഴ: ആശുപത്രി മതിൽ തകർന്ന് രണ്ട് മലയാളി സ്ത്രീകൾ ഉൾപ്പെടെ ഏഴ് മരണം

 


ബാംഗ്ലൂർ: ഐടി നഗരത്തിൽ പെയ്‌ത കനത്തമഴയെത്തുടർന്നുണ്ടായഅപകടത്തിൽരണ്ട് മലയാളി സ്ത്രീകൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചു.നഗരത്തിലെപ്രമുഖആശുപത്രിയുടെസംരക്ഷണമതിൽഇടിഞ്ഞുവീണാണ്അപകടമുണ്ടായത്. കേരളത്തിൽ നിന്നും വിനോദയാത്രയ്ക്ക് എത്തിയ കുടുംബശ്രീ സംഘത്തിലെ അംഗങ്ങളാണ് മരിച്ച മലയാളികൾ.


ബുധനാഴ്ച‌ വൈകുന്നേരത്തോടെ പെയ്ത അതിശക്തമായ മഴയിലാണ് അപകടമുണ്ടായത്. മഴയെത്തുടർന്ന് റോഡരികിൽ നിൽക്കുകയായിരുന്നവർക്ക് മേലേക്ക് മതിൽ തകർന്നു വീഴുകയായിരുന്നു. മരിച്ച മറ്റുള്ളവർ തദ്ദേശവാസികളാണെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ പരിക്കേറ്റ നിരവധി പേരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകളുണ്ട്.

കേരളത്തിൽ നിന്നും വിനോദയാത്ര പുറപ്പെട്ട സംഘത്തിലെ അംഗങ്ങളാണ് മരിച്ച സ്ത്രീകൾ. ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റിയിരിക്കുകയാണ്. അപകടത്തെ തുടർന്ന് മേഖലയിൽ ഗതാഗത തടസ്സവും വൈദ്യുതി ബന്ധവും തകരാറിലായി. മലബാർ എമർജൻസി ടീം ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകൾ രക്ഷാപ്രവർത്തനങ്ങൾക്കും തുടർനടപടികൾക്കുമായി രംഗത്തുണ്ട്.

Post a Comment

0 Comments