LATEST

6/recent/ticker-posts

Header Ads Widget

സ്കൂൾ കാലത്തെ പ്രണയം ഒടുവിൽ ഒളിച്ചോട്ടത്തിൽ; നാല് വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയി

 


എ ആർ നഗർ | നാല് വയസ്സുള്ള മകനെ ഉപേക്ഷിച്ച് യുവതി സ്കൂൾ കാലം മുതലുള്ള കാമുകനോടൊപ്പം പോയി. കോഴിക്കോട് മാത്തോട്ടം സ്വദേശിനിയും കുന്നുംപുറം എ ആർ നഗറിലേക്ക് വിവാഹിതയുമായ ഇരുപത്തിയഞ്ചുകാരിയാണ് ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് പഴയ സഹപാഠിക്കൊപ്പം ഒളിച്ചോടിയത്.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് യുവതിയെ വീട്ടിൽ നിന്നും കാണാതായത്. തലേദിവസം യുവതിയുടെ ഫോൺ പരിശോധിച്ച ഭർത്താവിന്റെ സഹോദരൻ കാമുകനുമായുള്ള ചിത്രങ്ങൾ കണ്ടെത്തുകയും ഇതേച്ചൊല്ലി വീട്ടിൽ തർക്കമുണ്ടാവുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് കുഞ്ഞിനെ വീട്ടിൽ നിർത്തി യുവതി നാടുവിട്ടത്. യുവതിയെ കാണാനില്ലെന്ന് കാട്ടി ഭർതൃവീട്ടുകാർ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിനിടയിൽ യുവതിയും അവിവാഹിതനായ കാമുകനും പോലീസ് സ്റ്റേഷനിൽ ഹാജരായി. ബന്ധുക്കൾ സ്റ്റേഷനിലെത്തി യുവതിയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും കാമുകനോടൊപ്പം ജീവിക്കാനാണ് താൽപ്പര്യമെന്ന് ഇവർ ഉറപ്പിച്ചു പറഞ്ഞു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ യുവതിയെ, സ്വന്തം ഇഷ്ടപ്രകാരം കാമുകനോടൊപ്പം പോകാൻ കോടതി അനുവദിക്കുകയായിരുന്നു.

#arnagar #kunnumpuram #tirurangadi #love #malappuram

Post a Comment

0 Comments