കണ്ണൂർ: കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി സനൽ കുമാർ എം വി (37)യാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. കിണർ പണിക്കിടെയാണ് സനൽ കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് നിലവിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്ര കാലാവസ്‌ഥ വകുപ്പ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
മറ്റൊരു സംഭവത്തിൽ കുളത്തൂപ്പുഴയിൽ സൂര്യാതപത്തില്‍ വീട്ടമ്മക്ക് പൊള്ളലേറ്റു. കുളത്തൂപ്പുഴ സ്വദേശി ബിന്ദു(47)വിനാണ് കഴിഞ്ഞ ദിവസം ഉച്ചക്ക് കൈകള്‍ക്ക് പൊള്ളലേറ്റത്. ബാങ്ക് ഇടപാടുകള്‍ക്കായി കുളത്തൂപ്പുഴയെത്തിയ വീട്ടമ്മ തിരികെ മടങ്ങാനായി നില്‍ക്കവെയാണ് ഇരു കൈകളിലും പുകച്ചില്‍ അനുഭവപ്പെട്ടത്. ഉടന്‍ വെയിലത്തുനിന്ന് മാറി വ്യാപാരശാലക്കുള്ളിലേക്ക് കടന്നെങ്കിലും ഇടതു കൈത്തണ്ടയില്‍ പൊള്ളി കുമിള വന്നതോടെയാണ് സൂര്യാതപം ഏറ്റതാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.

0 Comments