വയനാട്: മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്ക് മുസ്‌ലിം ലീഗ് നിർമിച്ചുനൽകിയ വീടുകളിൽ താമസം തുടങ്ങി. രണ്ട് വീടുകളിലാണ് ഇന്ന് താമസം തുടങ്ങിയത്. ഈ മാസം 30ന് ഉള്ളിൽ ബാക്കിയുള്ള കുടുംബങ്ങൾ കൂടി താമസം തുടങ്ങും.
ഗുണഭോക്താക്കളുടെ ഗൃഹപ്രവേശം നടക്കുന്ന സാഹചര്യത്തിൽ പുനരധിവാസ പദ്ധതി പ്രദേശത്ത് സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഗുണഭോക്താക്കളുടെ ബന്ധുക്കൾ മാത്രം സംബന്ധിക്കുന്ന പരിപാടിയായതിനാൽ അവരുടെ സ്വകാര്യത മാനിക്കണമെന്നും ഈ ദിവസങ്ങളിൽ ഇവിടേക്ക് വരുന്നത് ഒഴിവാക്കണമെന്നും ലീഗ് നേതാക്കൾ അറിയിച്ചു.

0 Comments