LATEST

6/recent/ticker-posts

Header Ads Widget

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; പ്രതി സജി പിടിയിൽ, കണ്ടെത്തിയത് വീടിന് സമീപത്തെ പറമ്പിൽ നിന്ന്


നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയിൽ. വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഒളിവിൽ പോയ സജിക്കായി പൊലീസ് നാല് അംഗങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുകയായിരുന്നു. പൊലീസ് നായയും ഡ്രോണും ഉപയോഗിച്ചാണ് ഇയാൾക്കായി തിരച്ചിൽ നടത്തിയിരുന്നത്.


കഴിഞ്ഞ രണ്ട് ദിവസമായി ഇയാൾ വീടിന് സമീപത്തെ പറമ്പിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് സജി പൊലീസിനോട് പറഞ്ഞു. വീടിന് സമീപത്തെ വലിയ പാറ ഇടുക്കിലായിരുന്നു ഒളിച്ചിരുന്നത്. പിന്നീട് ഡ്രോൺ ഉൾപ്പടെ തിരച്ചിലിനായി പറത്തിയപ്പോൾ അവിടെ നിന്ന് രക്ഷപ്പെടാനായി മറ്റൊരിടത്തേക്ക് പോകുംവഴിയാണ് ഇയാളെ പൊലീസ് അതിസാഹസികമായി പിടികൂടുന്നത്.അവശനായ നിലയിലാണ് ഇയാളെ പൊലീസ് കണ്ടെത്തിയത്. ഇയാളെ മെഡിക്കൽ പരിശോധനകൾക്കായി എത്തിച്ചു.

Post a Comment

0 Comments