കോട്ടക്കൽ എടരിക്കോട് പുതുപറമ്പിൽ കടലുണ്ടി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ അപകടത്തിൽപ്പെട്ടു. പുതുപറമ്പ് സ്വദേശി പുതുപ്പള്ളി മൻസൂറിന്റെ മകൻ സൈഫുൽ മസ്‌നാൻ (7) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന ജംഷീറിന്റെ മകൻ ഹാഫിസ് (12) അതീവ ഗുരുതരാവസ്ഥയിൽ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഇന്ന് വൈകുന്നേരമായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. അഞ്ച് പേരടങ്ങുന്ന കുട്ടികളുടെ സംഘമാണ് കടലുണ്ടി പുഴയിൽ കുളിക്കാനിറങ്ങിയത്.
ഇതിനിടെ സൈഫുലും ഹാഫിസും ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് കുട്ടികൾ ഉടൻ തന്നെ വീട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ഇരുവരെയും കണ്ടെത്തിയത്.
പുഴയിൽ പരസ്പരം കെട്ടിപ്പിടിച്ചു കിടക്കുന്ന രീതിയിലായിരുന്നു കുട്ടികളെ കണ്ടെത്തിയത് എന്നത് കണ്ടുനിന്നവരിലും നോവായി. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും സൈഫുൽ മസ്‌നാന്റെ ജീവൻ രക്ഷിക്കാനായില്ല. ഹാഫിസിനെ രക്ഷിക്കാനുള്ള തീവ്രശ്രമം തുടരുകയാണ്.

0 Comments