LATEST

6/recent/ticker-posts

Header Ads Widget

റേഷൻ വിതരണം: ഏപ്രിൽ മാസത്തെ വിഹിതം വാങ്ങാൻ ഇന്നും കൂടി സമയം; മെയ് മാസത്തേത് മുൻകൂറായി ലഭിക്കും



സംസ്ഥാനത്ത് ഏപ്രിൽ മാസത്തെ റേഷൻ വിതരണം ഇന്ന് (ഏപ്രിൽ 30, വ്യാഴം) അവസാനിക്കും. നിശ്ചിത വിഹിതം ഇതുവരെ കൈപ്പറ്റാത്ത കാർഡുടമകൾ ഇന്ന് റേഷൻ വാങ്ങിത്തീർക്കണമെന്ന് സിവിൽ സപ്ലൈസ് വകുപ്പ്.


ഏപ്രിൽ മാസത്തെ റേഷനോടൊപ്പം തന്നെ ആവശ്യമുള്ളവർക്ക് മെയ് മാസത്തെ വിഹിതം അഡ്വാൻസായി വാങ്ങാനുള്ള സൗകര്യവും നിലവിലുണ്ട്.

എന്നാൽ, മെയ് മാസത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ ഏപ്രിൽ മാസത്തെ കുടിശ്ശികയുള്ള വിഹിതം ലഭിക്കില്ലെന്ന് അധികൃതർ. അതിനാൽ എല്ലാ വിഭാഗം കാർഡുടമകളും നിശ്ചിത സമയത്തിനുള്ളിൽ തന്നെ റേഷൻ വാങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

Post a Comment

0 Comments