LATEST

6/recent/ticker-posts

Header Ads Widget

പ്രീ മൺസൂൺ ക്യാമ്പയിന് തുടക്കമായി

 


എ ആർ നഗർ :എ ആർ നഗർ ഗ്രാമപഞ്ചായത്തും എ ആർ നഗർ കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രീ മൺസൂൺ ക്യാമ്പയിൻ കുന്നുംപുറം അങ്ങാടിയിൽ വച്ച് തുടക്കം കുറിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ ഹസ്നത് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ധന്യ, സുധ എന്നിവർ സംസാരിച്ചു. 


വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ശ്രീ ബാവ ആശംസകൾ അറിയിക്കുകയും ചെയ്തു. ജലജന്യ രോഗങ്ങളും കൊതുകുജന്യ രോഗങ്ങളും തടയുന്നതിനായി ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിപാടിയിൽ പഞ്ചായത്തുടനീളം ബോധവൽക്കരണ അനൗൺസ്മെന്റും പൊതുകിണർ ക്ലോറിനേഷനും നടത്തി. പരിപാടിയിൽ ആരോഗ്യപ്രവർത്തകരും ആശമാരും പങ്കെടുത്തു.

Post a Comment

0 Comments