LATEST

6/recent/ticker-posts

Header Ads Widget

ബൈക്ക് യാത്രക്കിടെ അസ്വസ്ഥത, പിന്നാലെ കുഴഞ്ഞുവീണു; ചികിത്സയിലായിരുന്ന പി.എസ്.എം.ഒ കോളേജ് വിദ്യാർത്ഥി മരിച്ചു

 



കൊടിഞ്ഞി കടുവാളൂർ സ്വദേശി പത്തൂർ (മേലേച്ചെറക്കോട്ടിൽ) മുഹമ്മദ് എന്നവരുടെ മകൻ മുഹമ്മദ് റഹീസ് (22) ആണ് മരിച്ചത്. തിരൂരങ്ങാടി പി എസ് എം ഒ കോളേജിൽ ബി എ ഇക്കണോമിക്‌സ് രണ്ടാം വർഷ വിദ്യാർത്ഥിയാണ്.


കഴിഞ്ഞ ഞായറാഴ്‌ച ബൈക്കിൽ വരുമ്പോൾ അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ബൈക്ക് നിർത്തി ഇറങ്ങിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് താലൂക്ക് ആശുപത്രിയിലും പിന്നീട്കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിൽ ആയിരുന്നു. ഇന്ന് പുലർച്ചെ മരിച്ചു. ഖബറടക്കം ഇന്ന് രാവിലെ 11.30 ന് കൊടിഞ്ഞി പള്ളിയിൽ നടക്കും.

യൂത്ത് ലീഗ് സജീവ പ്രവർത്തകനും എസ് കെ എസ് എസ് എഫ് ട്രെൻഡ് ഭാരവാഹിയും ആയിരുന്നു. മാതാവ്, റസിയ. സഹോദരി, ഫാത്തിമ സുഹ്റ.

Post a Comment

0 Comments