LATEST

6/recent/ticker-posts

Header Ads Widget

വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചു; അരീക്കോട് സഹോദരനെ തലയ്ക്കടിച്ചു കൊന്ന അനുജൻ പിടിയിൽ


അരീക്കോട്:മുക്കംഅരീക്കോട്റോഡിലെഎരഞ്ഞിമാവിനടുത്ത്ഇതരസംസ്ഥാനതൊഴിലാളികളായ സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ ലക്ഷ്മി നാരായണയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സഹോദരൻ കൈലാസിനെ അരീക്കോട് പോലീസ് കസ്റ്റഡിയിലെടുത്തു.


ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. താമസസ്ഥലത്ത് വെച്ച് സഹോദരങ്ങൾ തമ്മിലുണ്ടായ രൂക്ഷമായ വാക്കുതർക്കത്തിനിടെ കൈലാസ് മൂത്ത സഹോദരനായ ലക്ഷ്മി നാരായണയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് പ്രതിയെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. നിലവിൽ മൃതദേഹം അരീക്കോട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Post a Comment

0 Comments