സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ, ഇതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ നേരിടാനായി എല്ലാ പ്രധാന ആശുപത്രികളിലും ആരോഗ്യ വകുപ്പ് *ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകൾ* ആരംഭിച്ചു. രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെയുള്ള സമയത്ത് നേരിട്ടുള്ള വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും ശരീരത്തിൽ ഉയർന്ന അൾട്രാവയലറ്റ് രശ്മികൾ ഏൽക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. കനത്ത ചൂടിനെത്തുടർന്ന് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിലും വലിയ വർദ്ധനവാണുണ്ടായിരിക്കുന്നത്; ഇന്നലത്തെ ഉപയോഗം *11.34 കോടി യൂണിറ്റിലെത്തി*, ഇത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. വൈകുന്നേരങ്ങളിലെ വൈദ്യുതി ആവശ്യകത 5947 മെഗാവാട്ടായി ഉയർന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.

0 Comments