വേങ്ങര : കേരള നിയമസഭ തിരഞ്ഞെടുപ്പിൽ വേങ്ങര നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് അവലോകനം വേങ്ങര വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു..മലപ്പുറം സെൻട്രൽ ജില്ല പ്രസിഡണ്ട് പി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.
പാർട്ടിയുടെ നിലവിലുള്ള സാഹചര്യത്തിൽ കേരളത്തിൽ സീറ്റുകൾ നേടുകയും വേങ്ങര ഉള്ളപ്പടെയുള്ള മണ്ഡലങ്ങളിൽ വോട്ടുകൾ വർദ്ധിപ്പിച്ച് നല്ല മുന്നേറ്റമുണ്ടാകുമെന്ന് ഉദ്ഘാടകൻ പറഞ്ഞു. നിയോജക മണ്ഡലം ഇൻചാർജർറും ജില്ല സെക്രട്ടറിയുമായ രാജേഷ് കോഡൂർ അദ്യക്ഷാനായ അവലോകന യോഗത്തിൽ സംഘടന മണ്ഡലമായ വേങ്ങര (എ ആർ നഗർ, കണ്ണമംഗലം, വേങ്ങര) മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് മണ്ഡലം ജനറൽ സെക്രട്ടറിയും സ്ഥാനാർഥിയുടെ ചീഫ് ഏജന്റുമായ ടി ജനാർദ്ദനൻ അവതരിപ്പിച്ചു. സംഘടന മണ്ഡലമായ പറപ്പൂർ (ഊരകം, പറപ്പൂർ, ഒതുക്കുങ്ങൾ ) മണ്ഡലത്തിന്റെ അവലോകന റിപ്പോർട്ട് പറപ്പൂർ മണ്ഡലം പ്രസിഡണ്ട് സി ബാബുരാജൻ അവതരിപ്പിച്ചു.
സംസ്ഥാന സമിതി അംഗം കെ വേലായുധൻ, സംസ്ഥാന കൗൺസിൽ അംഗവും വേങ്ങര നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവീനറുമായ എ പി ഉണ്ണി, ജില്ല വൈസ് പ്രസിഡണ്ട് സേതുമാധവൻ, ജില്ല സെക്രട്ടറി ഷിബു അനന്തായൂർ, ന്യൂനപക്ഷ മോർച്ച സെൻട്രൽ ജില്ല പ്രസിഡണ്ട് ഒ സി അദ്നാൻ തുടങ്ങിയവർ സംസാരിച്ചു. കൂടെ നിന്ന മണ്ഡലം - ജില്ല ഭാരവാഹികകൾ, പഞ്ചായത്ത് ഭാരവാഹികൾ, ബൂത്ത് ഭാരവാഹികൾ, മാനേജ്‍മെന്റ് കമ്മിറ്റി അംഗങ്ങൾ,വനിത ഭാരവാഹികൾ, മുഴുവൻ പ്രവർത്തകർ, പ്രിയപ്പെട്ട വോട്ടർമാർ തുടങ്ങിയവർക്ക് നന്ദി രേഖപ്പെടുത്തികൊണ്ട് സമാരോപിൽ സ്ഥാനാർഥി വി എൻ ജയകൃഷ്ണൻ സംസാരിച്ചു. മണ്ഡലത്തെ മുന്നിൽനിന്ന് നയിച്ച ഇൻചാർജർ രാജേഷ് കോഡൂരിനെ നിയോജക മണ്ഡലം കമ്മിറ്റിയ്ക്ക് വേണ്ടി ജില്ല പ്രസിഡണ്ട് പി സുബ്രഹ്മണ്യൻ ഷാൾ അണിയിച്ച് ആദരിച്ചു.
അവലോകണയോഗത്തിൽ അഭിപ്രായങ്ങളും അനുഭവങ്ങളും മറ്റും രേഖപെടുത്തികൊണ്ട് എൻ കെ ശ്രീധർ, രവീന്ദ്രൻ പറപ്പൂർ, രഞ്ജിത്ത് ഒതുക്കുങ്ങൾ, കെ ടി നാരായണൻ എ ആർ നഗർ, ടി പി സുരേഷ്ബാബു, ദിലീപ്, തുടങ്ങിയവർ സംസാരിച്ചു.

0 Comments