മമ്പുറം : പഴമയുടെ പെരുമകൊണ്ട് പ്രസിദ്ധമായ മമ്പുറം കുന്നംകുലം ശ്രീ കുറുംമ്പ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഇന്ന്.
2026 ഏപ്രിൽ 24 (മേടമാസം 11) ഇന്ന് വെള്ളിയാഴ്ച ക്ഷേത്രം തന്ത്രി ചിറമംഗലം മനയ്ക്കൽ നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ ഈ വർഷത്തെ താലപ്പൊലി മഹോത്സവം അതിവിപുലമായി ആഘോഷിക്കുകയാണ്.
ഉത്സവത്തോട് അനുബന്ധിച്ച് പുലർച്ചെ 5 മണിക്ക് കാവുണർത്തി ക്ഷേത്രം തന്ത്രി ചിറമംഗലം മനയ്ക്കൽ നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കർമികത്വത്തിൽ ഗണപതി ഹോമത്തോട് കൂടി ഉത്സവഘോഷത്തിന് തുടക്കം കുറിക്കുന്നു. തുടർന്ന് വിശേഷാൽ പൂജകളും വഴിപാടുകളും,ഉഷപൂജ,അന്നദാനം, *താളമേളങ്ങളും വാദ്യഘോഷങ്ങളും പെയ്തിറങ്ങുന്ന ദൃശ്യവിസ്മയങ്ങൾ ആസ്വദിക്കുവാൻ ക്ഷേത്രാനുഷ്ഠാനുങ്ങളിൽ പങ്കുചേരുവാൻ എല്ലാവരെയും ഭക്തിപുരസരം സ്വാഗതം ചെയ്യുന്നു.
ദൂപ ദീപങ്ങളുടെ പ്രഭാകാന്തിയിൽ മഞ്ഞതാലപ്പൊലിയുടെ അകമ്പടിയോടെ താള മേള വാദ്യഘോഷങ്ങളുടെ നീണ്ട നിര നിറഞ്ഞ കലശം എഴുന്നളളത്ത്,ചടുല നൃത്തച്ചുവടുകളുമായി മമ്പുറം മാതൃ സമിതി അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി.
ചെണ്ടയിൽ താളവിസ്മയം തീർക്കുന്ന വാദ്യ കലാകാരൻ കോട്ടക്കൽ പ്രസാദും സംഘവും അവതരിപ്പിക്കുന്ന തായമ്പക, തുടർന്ന് *RDS തമ്പോലത്തിന്റെ കൊട്ടും താളവും വർണ്ണ വൈവിധ്യങ്ങൾ കോർത്തിണക്കിക്കൊണ്ട് ദേവരഥ മമ്പുറം അണിയിച്ചൊരുക്കുന്ന അതി ഗംഭീര ദേശവരവ്.
സ്റ്റുഡന്റസ് ട്രാപ്പ് ഫോക്ക്മ്യൂസിക് ബാൻഡ് കാലിക്കറ്റ് യൂണിവേഴ്സിറ്റി അവതരിപ്പിക്കുന്ന ദൃശ്യസ്രാവ്യലയം നാടൻപാട്ടുകൾ.
താളമേള ദൃശ്യശ്രവണങ്ങൾ കോർത്തിണക്കിക്കൊണ്ട് ഒരുക്കുന്ന താലപ്പൊലി മഹോത്സവദിനത്തിൽ കുന്നംകുലത്തമ്മയുടെ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങി സായൂജ്യം നേടുവാൻ മുഴുവൻ ഭക്തജനങ്ങളെയും നാട്ടുകാരെയും ദേവീ സന്നിധിയിലേക്ക് ക്ഷണിക്കുകയാണ്.

0 Comments