LATEST

6/recent/ticker-posts

Header Ads Widget

'കോൺഗ്രസിൻ്റെ വയനാട് പുനരധിവാസം വൈകാൻ കാരണം സർക്കാരിനെ വിശ്വസിച്ചു പോയത്’; പി കെ കുഞ്ഞാലിക്കുട്ടി, '51 വീട് നൽകി ലീഗ് വാക്ക് പാലിച്ചു, ലക്ഷ്യം 105 വീടുകൾ'



കോൺഗ്രസിൻ്റെ വയനാട് പുനരധിവാസം വൈകാൻ കാരണം സർക്കാരിനെ വിശ്വസിച്ചു പോയതാണെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഇതൊരു പുണ്യപ്രവൃത്തിയാണ് അതിന് പ്രതിഫലം ലഭിക്കും. ഒരുപാട് സഹായങ്ങൾ ഞങ്ങൾ ചെയ്തുവരുന്നു.

വീടിന് ആവശ്യമായ ഫർണിച്ചർ, ഒരുമാസത്തേക്കുള്ള ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടെ നൽകി.ദുരന്തബാധിതർക്ക് മുസ്‌ലിം ലീഗ് നിർമിച്ച 51 വീടുകളിൽ ഇന്ന് ഗൃഹപ്രവേശനം നടത്തുന്നതോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫേസ്ബുക്കിൽ വിഡിയോ പങ്കുവച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ ഭൂമി കിട്ടും എന്നുള്ള വിശ്വാസത്തിൽ കോൺഗ്രസും ഞങ്ങളും കാത്തിരുന്നു. അങ്ങനെയാണ് ഇത്ര കാലതാമസമെടുത്തത് . കോൺഗ്രസിനെ കുറ്റം പറയാൻ പറ്റില്ല, അവർ സർക്കാരിനെ വിശ്വസിച്ചു പോയി. അതാണ് വൈകാൻ കാരണം. അവർക്ക് കർണാടകയിൽനിന്നുള്ള സോഴ്സസ് മുഴുവൻ സർക്കാർ പദ്ധതിയിലേക്ക് കൊടുത്തില്ലേ.

കോൺഗ്രസിന് ചെറിയ താമസം വന്നു. പക്ഷേ, സർക്കാരിൻ്റെ പദ്ധതി അനന്തമായി പോവുകയാണെന്ന് അവരും തിരിച്ചറിഞ്ഞു. ഇതാണ് ഉണ്ടായത്. അവിടെ ദുരന്തം നേരിട്ട് ബാധിച്ചവർ മാത്രമല്ല, അതിൻ്റെ അനുബന്ധമായി കഷ്ടത അനുഭവിക്കുന്ന ഒരുപാട് ആളുകളും ഉണ്ട്. അവർക്ക് കോൺഗ്രസിൻ്റെ പദ്ധതി വളരെയധികം പ്രയോജനപ്പെടും എന്നാണ് എന്റെ അഭിപ്രായം’ -കുഞ്ഞാലിക്കുട്ടി പറഞ്ഞു.


പ്രവർത്തകരുടെതടക്കം ആത്മാർത്ഥമായ സപ്പോർട്ട് ആണ് ഈ കാര്യത്തിൽ ഹെൽപ് ചെയ്തത്. പാണക്കാട് കുടുംബത്തിന്റെ ഇന്റഗ്രിറ്റി കാത്തുസൂക്ഷിച്ചു പോകുന്നവരാണ് പാർട്ടി. അതുകൊണ്ട് പറഞ്ഞ വാക്ക് പാലിക്കണം. രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ജാതിമത ഭേദമന്യ കൊണ്ടുപോവുക എന്നത് ഞങ്ങളുടെ പ്രിൻസിപ്പിൾ ആണ്.


കേരളത്തിൽ പല കാര്യങ്ങളിലും വിമർശനം വരും. പക്ഷേ, നമ്മൾ സത്യസന്ധത പാലിച്ചാൽ പിന്നെ പ്രശ്നമില്ല. ഇതുവരെ 51 വീട് പൂർത്തിയാക്കി. ഒരുപാട് സന്നദ്ധ സംഘടനകൾ അവിടെ വീട് കൊടുത്തിട്ടുണ്ട്. അതൊക്കെ ഒന്നും രണ്ടും ഒക്കെയാണ്. ഇത്രയധികം ഒന്നിച്ച് നൽകാൻ സാധിച്ചത് വളരെയധികം സന്തോഷമായി. 105 വീടാണ് ഞങ്ങളുടെ ലക്ഷ്യം. ബാക്കിയുള്ളവയുടെ പണി വേഗം പൂർത്തിയാക്കും.


വീട് നിർമ്മിച്ച് നൽകുക മാത്രമല്ല ചെയ്തത്. ആ വീടുകളിൽ ആവശ്യമായ ഫർണിച്ചർ, ഒരു മാസത്തേക്കുള്ള ഭക്ഷ്യകിറ്റ് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. കാരണം, ഈ കുടുംബങ്ങളൊക്കെ വളരെ ബുദ്ധിമുട്ടിലാണ്. വാടക വീടുകളിൽ എല്ലാവരുടെയും സപ്പോർട്ടിലായിരുന്നു ജീവിതം. ജില്ല കമ്മിറ്റി, സംസ്ഥാന ഭാരവാഹികൾ, കരാറുകാർ, ആർക്കിടെക്റ്റ് തുടങ്ങി എല്ലാവരും ആത്മാർഥമായി അവരെ ഏൽപിച്ച ജോലി ചെയ്തു. ഒന്നിലും ഒരു കോംപ്രമൈസും ചെയ്തിട്ടില്ല.


#pkkunhalikutty #WayanadLandslide #mundakkai #chooralmala #wayanad #MuslimLeague #Congress #housewarming #wayanadnews #trendingnow

Post a Comment

0 Comments