LATEST

6/recent/ticker-posts

Header Ads Widget

പന്തുരുളാൻ ഇനി ദിവസങ്ങൾ മാത്രം; ഫുട്ബോൾ ലോകകപ്പിന് ഇനി 50 നാൾ



കാൽപ്പന്തുകളിയുടെ മഹാമേളക്ക് ജൂൺ 11ന് പന്തുരുണ്ടുതുടങ്ങും. 48 ടീമുകൾ പങ്കെടുക്കു ന്ന ആദ്യ ഫിഫ ലോകകപ്പെന്ന പ്രത്യേകതയു ണ്ട് ഇതിന്. യു.എസിലെയും കാനഡയിലെയും മെക്സിക്കോയിലെയും മൈതാനങ്ങൾ ആ ഗോളാരവത്തിന് സാക്ഷ്യം വഹിക്കാനൊരു ങ്ങുമ്പോൾ ചരിത്രത്തിലാദ്യമായി ലോകകപ്പ് കളിക്കുന്ന ആവേശത്തിലാണ് നാല് രാജ്യങ്ങ ൾ. ഉസ്ബകിസ്ത‌ാൻ, ജോർഡൻ, കേപ് വെർ ഡെ, കുറസാവോ എന്നിവയാണവ.


നാല് പതിറ്റാണ്ട് നീണ്ട പരിശ്രമങ്ങൾക്കൊടു വിലാണ് ജോർഡൻ്റെ ലോകകപ്പ് പ്രവേശനം.നാല് പതിറ്റാണ്ട് നീണ്ട പരിശ്രമങ്ങൾക്കൊടു വിലാണ് ജോർഡൻ്റെ ലോകകപ്പ് പ്രവേശനം. ഫിഫ റാങ്കിങ്ങിൽ 63-ാം സ്ഥാനക്കാരായ ടീം ഏ ഷ്യൻ യോഗ്യത റൗണ്ട് ഗ്രൂപ് ബി-യിൽ ഒമാനെ തിരായ 3-0 ജയത്തോടെ ദക്ഷിണ കൊറിയ ക്ക് പിന്നിൽ രണ്ടാമതായാണ് കടന്നത്. കൊറി യയെയടക്കം അട്ടിമറിച്ച് 2023ലെ എ.എഫ്.സി ഏഷ്യൻ കപ്പ് ഫൈനലിലെത്തിയതാണ് ഏറ്റ വും മികച്ച പ്രകടനം. ഫൈനലിൽ പക്ഷേ ഖ ത്തറിനോട് തോറ്റു. അർജൻ്റീന, അൽജീരിയ, ഓസ്ട്രിയ ടീമുകളടങ്ങിയ ഗ്രൂപ് ജെ-യിലാണ് ജോർഡൻ ലോകകപ്പ് കളിക്കുക.


മധ്യേഷ്യൻ ഉസ്ബക്

ലോകകപ്പിന് യോഗ്യത നേടിയ ആദ്യ മധ്യേഷ്യ ൻ രാജ്യമാണ് ഉസ്‌ബകിസ്‌താൻ. 2006ലും 14 ലും 18ലും തലനാരിഴക്കാണ് ടിക്കറ്റ് നഷ്ടമായ ത്. ഏഷ്യൻ യോഗ്യത റൗണ്ട് ഗ്രൂപ് എ-യിൽ യു.എ.ഇയെ ഗോൾ രഹിത സമനിലയിൽ തള ച്ച് ഇറാന് പിന്നിൽ രണ്ടാംസ്ഥാനക്കാരായായി രുന്നു പ്രവേശനം. 2025ലെ കാഫ നാഷൻസ് കപ്പ് ജേതാക്കളാണ് ഉസ്ബകിസ്‌താൻ.


1994ലെ ഏഷ്യൻ ഗെയിംസിൽ സ്വർണവും നേ ടി. 2011ലെ ഏഷ്യൻ കപ്പ് സെമി ഫൈനലിസ്റ്റ -ളുമായിരുന്നു. ലോകകപ്പ് ഗ്രൂപ് എൽ-ൽ പോർചുഗൽ, ഡി.ആർ കോംഗോ, കൊളംബിയ ടീമു കൾക്കൊപ്പമാണിവർ.

ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്തുള്ള 10 ദ്വീപുകളുടെ അഗ്നിപർവത സമൂഹമാണ് കേ പ് വെർഡെ. ആഫ്രിക്കൻ യോഗ്യത റൗണ്ടിലെ ഗ്രൂപ് ഡി-യിൽ കരുത്തരായ കാമറൂണിനെ മ റികടന്ന് ഒന്നാം സ്ഥാനത്തെത്തി ഇവർ ലോക കപ്പിന് ടിക്കറ്റെടുത്തു. 5,25,000 ജനസംഖ്യയു ള്ള കേപ് വെർഡെ, ലോകകപ്പിന് യോഗ്യത നേടുന്ന ജനസംഖ്യയിൽ ഏറ്റവും ചെറിയ മൂ ന്നാമത്തെ രാജ്യമാണ്. യോഗ്യത റൗണ്ടിൽ ഇ സ്വാറ്റിനി 3-0ത്തിന് പരാജയപ്പെടുത്തിയതോ ടെയാണ് ഇവരുടെ സ്വപ്‌നം യാഥാർഥ്യമായത്.


സ്പെയിൻ, സൗദി അറേബ്യ, ഉറുഗ്വായ് ടീമുക ളടങ്ങിയ ഗ്രൂപ് എച്ച്-ലാണ് കേപ് വെർഡെ ലോകകപ്പ് കളിക്കുക.


വെറും 1,56,000 ജനസംഖ്യയുള്ള കരീബിയൻ ദ്വീപായ കുറാസാവോ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമായി ചരിത്ര ത്തിലിടം പിടിച്ചു. കോൺകകാഫ് മേഖലയി ലെ വമ്പൻ രാജ്യങ്ങൾ യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടത് ഫിഫ റാങ്കിങ്ങിൽ നിലവിൽ 82-ാം സ്ഥാനക്കാരായ ഇവർക്ക് ഗുണകരമാ യി.ജമൈക്കയെ ഗോൾരഹിത സമനിലയിൽ തളച്ചായിരുന്നു പ്രവേശനം. ജർമനി, എക്വ ഡോർ, ഐവറി കോസ്റ്റ് ടീമുകളടങ്ങിയ ഗ്രൂപ് ഇ-യിൽ ലോകകപ്പ് കളിക്കും കുറാസാവോ.



Post a Comment

0 Comments