LATEST

6/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് 400 രൂപ കുറഞ്ഞു



കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 400 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,13,480 രൂപയായി. ഗ്രാമിന് 50 രൂപയും കുറഞ്ഞു.


ഗ്രാമിന് 14185 രൂപ എന്ന നിരക്കിലാണ് സ്വർണ വിൽപ്പന പുരോഗമിക്കുന്നത്. വിഷു, അക്ഷയ തൃതിയ ആഘോഷങ്ങൾക്ക് ശേഷമാണ് സ്വർണവില കുറഞ്ഞുതന്നെയിരിക്കുന്നത്.


കഴിഞ്ഞ ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്. ഒരു വർഷം കൊണ്ട് ഒരു പവന് 42,400 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്.

Post a Comment

0 Comments